മുക്കം: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ. നാളെ രാവിലെ പതിനൊന്നരയ്ക്ക് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തും വൈകിട്ട് നാലരയ്ക്ക് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലും കോർണർ യോഗങ്ങളിൽ സംസാരിക്കും. 29ന് രാവിലെ ഒൻപതരയ്ക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് 12.30ന് ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലും മൂന്നിന് വണ്ടൂർ നിയോജക മണ്ഡലത്തിലെ മമ്പാടും വൈകിട്ട് നാലരയ്ക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക ഗാന്ധി കോർണർ യോഗങ്ങളിൽ പങ്കെടുക്കും.