
പാലക്കാട്: സിപിഎം രാഷ്ട്രീയ അധപതനം നേരിടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി. പാലക്കാട് നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വീടുകൾ കയറിയുള്ള ഡോർ ടു ഡോർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. സിപിഎമ്മിന് ഒരു സ്ഥാനാർത്ഥിയെ പോലും അവർക്കുള്ളിൽ നിന്നും കണ്ടെത്തി നിർത്തുവാൻ പോലും കഴിഞ്ഞില്ല. ബിജെപിക്ക് ഒരു കാരണവശാലും പാലക്കാട് അകൗണ്ട് തുറക്കുവാൻ കഴിയില്ലെന്നും ദയനീയ പരാജയം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ബിജെപി- സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണ് പാലക്കാട്. എല്ലാ അവിശുദ്ധ ബാന്ധവങ്ങളെയും തകർത്തെറിഞ്ഞ് യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും അവർ പറഞ്ഞു. എഐസിസി സെക്രട്ടറി പി വി മോഹൻ, അടൂർ പ്രകാശ് എംപി, ബി എ അബ്ദുൽ മുത്തലിബ്, വി ബാബുരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി വി സതീഷ് എന്നിവർ നേതൃത്വം നൽകി.