palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

ചേലക്കര ഉപതെരഞ്ഞെടുപ്പ്: മത്സര രംഗത്ത് ആറു പേര്‍

ചേലക്കര ഉപതെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പന്തളം രാജേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതോടെ മത്സര രംഗത്ത് ആറുപേരായി. യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം), കെ. ബാലകൃഷ്ണന്‍ ( ഭാരതീയ ജനതാ പാര്‍ട്ടി-താമര), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ), കെ.ബി ലിന്‍ഡേഷ്  (സ്വതന്ത്രന്‍-മോതിരം), എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ), ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. (ബ്രാക്കറ്റില്‍ പാര്‍ട്ടി-ചിഹ്നം എന്ന ക്രമത്തില്‍). കഴിഞ്ഞ ദിവസം നടന്ന സൂക്ഷ്മ പരിശോധനയില്‍ രണ്ടു പേരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഒന്‍പത് പേരാണ് ചേലക്കര ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *