palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

ബിജെപി ഹവാല പാർട്ടിയായി മാറി : എ എ റഹീം*

ഹവാല ഇടപാടിൻ്റെയും കള്ളപ്പണക്കാരുടെയും പാർട്ടിയായി ബിജെപി മാറി എന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹീം. കൊടകര കുഴൽപ്പണകേസിലെ ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്ന സഹചര്യത്തിലാണ് പ്രതികരണം. ബിജെപി ഓഫീസിൽ ചാക്കിൽ കെട്ടി പണമെത്തിയെന്നത് ഗൗരവകരമായ വെളിപ്പെടുത്തലാണ്. എന്തു കൊണ്ട് ഇ ഡി കൊടകരയിൽ മാത്രം ചാടി വീണില്ല. പ്രധാനമന്ത്രിയും കേന്ദ്രധനമന്ത്രിയും വിഷയത്തിൽ മറുപടി പറയണമെന്നും റഹീം ആവശ്യപ്പെട്ടു. ഇ ഡി സ്പോൺസർ ചെയ്ത ഹവാല ഇടപാടാണ് കൊടകരയിലേത്. വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്കും പണമെത്തിയോ എന്നത് പരിശോധിക്കപ്പെടണം വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യമാണ്. ഡിവൈഎഫ്ഐ നിയമനടപടികൾ ആലോചിക്കും.നിരപരാധികളെ വേട്ടയാടുന്ന സമീപനമാണ് ഇ ഡി യുടേതെന്നും കൊടകര വിഷയത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെടാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറാവുമോയെന്നും എ എ റഹീം ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *