പാലക്കാടിലൂടെ ബിജെപിക്ക് അക്കൗണ്ട് തുറന്ന്കൊടുക്കാൻ വേണ്ടി ബിജെപി കേന്ദ്ര നേതൃത്വം ഏൽപ്പിച്ച ദൗത്യം ഏറ്റെടുത്താണ് കെ സി വേണുഗോപാൽ പാലക്കാട് കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്.രാജസ്ഥാനിലെ കോൺഗ്രസിൻ്റെ പാർലമെൻ്റ് സീറ്റ് ബിജെപിക്ക് വിട്ടുകൊടുത്തയാളാണ് കെ സി വേണുഗോപാൽ. യുഡിഎഫിലെ മതേതരവാദികൾ കരുതിയിരിക്കണമെന്നും രാജസ്ഥാനും ഹരിയാനയും മനസിലുണ്ടാവണമെന്നും എം ബി രാജേഷ് പറഞ്ഞു.ഇടതുപക്ഷത്തിനെതിരെ നുണബോംബുകൾ വർഷിക്കുന്ന മാധ്യമങ്ങൾ കോടികളുടെ സൗജന്യ പരസമാണ് ഇടതുപക്ഷത്തെ തകർക്കാൻ യുഡിഎഫിന് നൽകുന്നത്. ബിജെപിയിലും യുഡിഎഫിലും പൊട്ടിത്തെറികൾ രൂക്ഷമാണ്. സി കൃഷ്ണകുമാറിന് അണികളെ പോലും ഒപ്പം നിർത്താൻ കഴിയുന്നില്ല. എൽഡിഎഫ് കെട്ടുറപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സതീശൻ്റെയും സുധാകരൻ്റെയും ഭാഷ വശമില്ലാത്തതിനാൽ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്നും എല്ലാ കാലത്തും എല്ലാവരെയും കബളിപ്പിക്കാൻ കഴിയില്ലെന്ന് അസത്യ പ്രചാരകർ ഓർക്കണമെന്നും എം ബി രാജേഷ് പറഞ്ഞു.