പാലക്കാട്: പാലക്കാട് കോൺഗ്രസ്സ് തോൽവി ഉറപ്പിച്ചു കഴിഞ്ഞതായി എൻ. ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് നേതൃത്വം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥി ആകുന്നതിനെ എതിർത്ത് കത്തയച്ചത് വൻ തോൽവി ഭയന്നാണ്. മുരളീധരനെ കൊണ്ട് വന്നാൽ ദയനീയ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടേക്കുമെന്ന് ഡി.സി.സി കരുതിയെന്നും,തോൽവി മണത്തതോടെയാണ്
ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് കെ. സുധാകരൻ ആവർത്തിക്കുന്നതെന്നും എൻ ഡി എ സ്ഥാനാർത്ഥി പറഞ്ഞു. ഇടത് പക്ഷം പാലക്കാട് ചിത്രത്തിൽ ഇല്ലെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. കൂറുമാറിയെത്തിയ ഇടത് സ്ഥാനാർത്ഥിക്ക് യാതൊരു ചലനവും മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിയില്ല. സ്ഥാനാർത്ഥി പര്യടനത്തിനിടെ വിവിധ കുടുംബ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എൽ.എ എന്ന നിലയിൽ വൻ പരാജയമായിരുന്നു ഷാഫി പറമ്പിൽ എന്നും പാലക്കാടൻ ജനതയുടെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഷാഫിക്ക് ഒരിക്കലും കഴിഞ്ഞില്ലെന്നും സി. കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.