അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് 100 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സംസ്ഥാന സര്‍ക്കാറിന് മൂന്ന് വര്‍ഷങ്ങള്‍ക്കകം ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രണ്ട് വര്‍ഷം കൊണ്ട് അമ്പതിലേറെ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂര്‍ മണ്ഡലത്തിലെ നറണി പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നറണി പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും മൂലത്തറ ഡാം തുറക്കുന്നത് കൊണ്ട് ഒറ്റപ്പെടുന്ന നറണി, കല്യാണ പേട്ട, കോരയാര്‍ചള്ള, മീനാക്ഷിപുരം പ്രദേശവാസികള്‍ക്ക് ആശ്വാസമാകും. ദീര്‍ഘകാലം മുടങ്ങിക്കിടന്ന പല പദ്ധതികളും യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍. ദേശീയപാത വികസനം ഇതില്‍ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് ആദ്യമായി 5500 കോടി രൂപ ദേശീയപാത വികസനത്തിനായി മുടക്കിയ സംസ്ഥാനം കേരളമാണ്. 2025 അവസാനത്തോടെ ദേശീയപാത യാഥാര്‍ത്ഥ്യമാവും. ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ, 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ എന്നിവയും യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
