നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തൃശൂർ മെഡിക്കൽകോളേജ് സ്റ്റേഷൻ പരിധിയിലെ കിള്ളന്നൂർ വില്ലേജ് കെട്രോൺ നഗർ സ്വദേശി മേപ്പാടി വീട്ടിൽ ദേവൻ (19) നെയാണ് നാടുകടത്തി ഉത്തരവിട്ടത്.പ്രായപൂർത്തിയാകുന്നതിനും മുൻപും ദേവൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു.
തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. അങ്കിത് അശോകൻ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.െഎ.ജി അജിത ബീഗമാണ് ഒരു വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
