palakkad express news

വെടിക്കെട്ട് അപേക്ഷ നിരസിച്ചു

തേങ്കുറിശ്ശി മുരിങ്ങമല ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വേലക്കമ്മിറ്റി സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവായി. തരൂര്‍ അത്തിപ്പൊറ്റ മാങ്ങോട്ട് കാവ് വേലയോടനുബന്ധിച്ച് തൊടിയില്‍മഠം എ.കെ.വി. രാമന്‍ സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കുള്ള അപേക്ഷയും ഒറ്റപ്പാലം മനിശ്ശീരി വല്ലങ്ങി കിള്ളിക്കാവ് പൂരാഘോഷത്തിന്റെ ഭാഗമായി തട്ടാന്‍പറമ്പില്‍ അരുണ്‍ ശങ്കര്‍ സമര്‍പ്പിച്ച അപേക്ഷയും കിഴക്കഞ്ചേരി ശ്രീ ചാത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് സമര്‍പ്പിച്ച അപേക്ഷയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു നിരസിച്ച് ഉത്തരവായി. പെസോ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് അപേക്ഷകള്‍ നിരസിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *