കഞ്ചിക്കോട് വ്യവസായ മേഖലയിലുള്‍പ്പെട്ട ഉയര്‍ന്ന ജല ഉപഭോഗം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങള്‍ കാലവര്‍ഷം എത്തുന്നതുവരെ ജല ലഭ്യതയ്ക്കായി പൊതു ജലസ്രോതസ്സുകള്‍ക്ക് പകരം ഇതര ജലസ്രോതസ്സുകളെ ആശ്രയിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദ്ദേശിച്ചു.
കടുത്ത വേനലും വേനല്‍ മഴയുടെ അഭാവവും കാരണം ജില്ല വരള്‍ച്ചാ സമാനമായ സാഹചര്യം നേരിടുന്നതിനാലാണ് പൊതുജന താത്പര്യാര്‍ഥം ഇതര ജലസ്രോതസ്സുകളെ ആശ്രയിക്കാന്‍ നിര്‍ദേശം. പുഴകളും ഡാമുകളും വറ്റിവരളുന്നതിനാല്‍ കുടിവെള്ള ക്ഷാമത്തോടൊപ്പം കൃഷിയെയും ബാധിക്കുന്നതായി കലക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.