സംസ്ഥാന വയോസേവന അവാർഡ്: അപേക്ഷകൾ ക്ഷണിച്ചു
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നൽകുന്ന 2026-ലെ വയോസേവന അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന സർക്കാർ/സർക്കാർ ഇതര സ്ഥാപനങ്ങൾ, വ്യക്തികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കാണ് പുരസ്‌കാരം നൽകുന്നത്.ആറ് വിഭാഗങ്ങളിലാണ് വയോസേവന അവാർഡുകൾ നൽകുക. വയോജന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടന (എൻ.ജി.ഒ), മികച്ച മെയിന്റനൻസ് ട്രൈബ്യൂണൽ, മികച്ച സർക്കാർ വൃദ്ധസദനം അല്ലെങ്കിൽ സായംപ്രഭ ഹോം, മുതിർന്ന പൗരന്മാരുടെ വിഭാഗത്തിലെ മികച്ച കായികതാരം, കല-സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ മികച്ച പ്രവർത്തനം, ആജീവനാന്ത …