palakkad express news

ഓണം:പൊതു വിപണികളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന

ഓണത്തിന് മുന്നോടിയായി പൊതുവിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലാ – താലൂക്ക് തലത്തില്‍ ജില്ലാ കളക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് പൊതു വിപണികളില്‍ പരിശോധന നടത്തും. എ ഡി എം എ അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊതു വിപണികളില്‍ പരിശോധന നടത്തുമ്പോള്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുക, ബില്ല് നല്‍കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ രേഖകള്‍ സൂക്ഷിക്കുക എന്നിവ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ എ ഡി എം നിര്‍ദ്ദേശം നൽകി.യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, സപ്ലൈകോ മേഖലാ മാനേജര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, കൃഷി, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി, ജി എസ് ടി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

വോക്ക് ഇന്‍ ഇന്റര്‍വ്യൂകപ്പൂര്‍ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക മേല്‍നോട്ടത്തിനായി അക്രഡിറ്റഡ് എഞ്ചിനീയര്‍ (എസ്.സി. സംവരണം) പാനലിലേക്ക് ഓഗസ്റ്റ് 14 വൈകിട്ട് മൂന്നിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. സിവില്‍ / അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ഡിഗ്രി എന്നിവയാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശസ്വയംഭരണ/ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും, രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന് സിവില്‍ സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശസ്വയം ഭരണ/ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖലാ/സര്‍ക്കാര്‍മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവരെയും പരിഗണിക്കും.താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തിച്ചേരണം. ഫോണ്‍: 0466 2276067

.ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ക്ലീനിങ് സാമഗ്രികള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 18 ഉച്ചയ്ക്ക് രണ്ട് വരെ. ഫോണ്‍: 0491 2974125.

വോക്ക് ഇന്‍ ഇന്റര്‍വ്യൂജലനിധി

മലപ്പുറം മേഖല ഓഫീസിന് കീഴില്‍ പ്രൊജക്ട് കമ്മീഷണര്‍ ഒഴിവിലേക്ക് ബിടെക് (സിവില്‍) എഞ്ചിനീയറിങ് ബിരുദധാരികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ആഗസ്റ്റ് 13 ന് രാവിലെ 11 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കുടിവെള്ള മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. അട്ടപ്പാടി മേഖലയിലും, പരിസര പ്രദേശങ്ങളിലും സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അസല്‍, പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം മണ്ണാര്‍ക്കാട് ഗവ. ഹോസ്പിറ്റലിന് സമീപത്തുള്ള കേരള വാട്ടര്‍ അതോറിറ്റി ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍:0483 2738566.ടെന്‍ഡര്‍ ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് സര്‍ജിക്കല്‍ ഇനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ 14 ന് രാവിലെ 11 വരെ. ഫോണ്‍: 0466 2344053.ടെന്‍ഡര്‍ ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ബയോ മെഡിക്കല്‍ വേസ്റ്റ് ട്രോളി വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.

ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14 ന് രാവിലെ 11 വരെ. ഫോണ്‍: 0466 2344053.ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനംമംഗലം ഗവ ഐ ടി ഐ യില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍) തസ്തികയിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസറ്റ് ഇന്‍സ്ട്രക്ടര്‍മാരെ ദിവസ വേതന/ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ (ഗവ. അംഗീകൃതം)യാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പും സഹിതം ആഗസ്റ്റ് 11 ഉച്ചയ്ക്ക് 12 ന് കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. ഫോണ്‍: 0495 2371451, 0495 2461898.ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം മംഗലം ഗവ ഐ ടി ഐ യില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച ആഗസ്റ്റ് പത്ത് രാവിലെ 11 ന് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ ടി ഐ യില്‍ നടക്കും. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ( ഗവ. അംഗീകൃതം)യാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0495 2371451, 0495 2461898.ഗതാഗത നിയന്ത്രണം ഒഴിവാക്കുംഷൊര്‍ണൂര്‍ – പെരിന്തല്‍മണ്ണ റോഡില്‍ (പട്ടാമ്പി – പെരിന്തല്‍മണ്ണ റോഡ്) അറ്റകുറ്റ പ്രവൃത്തികള്‍ പൂര്‍ത്തിയായതിനാല്‍ നിലവിലുള്ള ഒറ്റവരി ഗതാഗത നിയന്ത്രണം ആഗസ്റ്റ് എട്ട് മുതല്‍ ഒഴിവാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ (രണ്ട്) അറിയിച്ചു.അപേക്ഷ ക്ഷണിച്ചുമൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വെറ്ററിനറി മരുന്നുകളും അനുബന്ധ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിന് പശു ഔഷധി വിക്രയ കേന്ദ്രം ആരംഭിക്കുന്നതിന് അര്‍ഹരായ പി എം കെ എസ് കെ / കോഓപ്പറേറ്റീവ് സൊസൈറ്റികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലൈവ് സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങളും അപേക്ഷാ നടപടിക്രമങ്ങളും https://pashuaushadhi.dahd.gov.in ലും അടുത്തുള്ള ബ്ലോക്ക് ക്ഷീര വികസന ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2520297.മാധ്യമ ശില്‍പ്പശാല : അപേക്ഷ ക്ഷണിച്ചുകേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ മാധ്യമ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ‘മീഡിയ കപ്പാസിറ്റി സ്‌ട്രെങ്തനിങ് ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ആന്‍ഡ് ക്ലൈമറ്റ് അഡാപ്‌റ്റേഷന്‍’ എന്ന പേരില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പ്രിന്റ്, വിഷ്വല്‍, ഓണ്‍ലൈന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആഗസ്റ്റ് 12 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. സെപ്റ്റംബര്‍ 17 മുതല്‍ 19 ന് ഉച്ചവരെ (രണ്ടര ദിവസം) റസിഡന്‍ഷ്യല്‍ രീതിയില്‍ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനായുള്ള വിവരങ്ങള്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9539517632, plddcksbb@gmail.com.സീറ്റ് ഒഴിവ്തോലനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം എസ് സി ജ്യോഗ്രഫി കോഴ്‌സില്‍ ഇ ഡ്ബ്ല്യു എസ്, എസ് ടി കാറ്റഗറികളില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 12 നകം നേരിട്ടോ, പ്രതിനിധി/ഇ മെയില്‍ വഴിയോ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9895123377.സീറ്റ് ഒഴിവ്പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ എം എ മ്യൂസിക് കോഴ്‌സിന് എസ് ടി, ഇ ഡബ്ല്യു എസ് സീറ്റുകളിലെ ഒന്ന് വീതമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിച്ചതിന് ശേഷം 8943767684, 8921883049 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *