
പഴയന്നൂർ അനധികൃതമായി അഞ്ചര ലിറ്റർ വിദേശമദ്യം ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കുമ്പളക്കോട് വടക്കേക്കര മല്ലൻ പാറക്കൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ വിനോദിനെ പഴയന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി യും പാർട്ടിയും ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മായന്നൂർ ഭാഗത്തുനിന്നും ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ ബൈക്കിൽ മദ്യവുമായി വന്ന ഇയാൾ പിടിയിൽ ആകുന്നത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു കുമ്പളക്കോട് ഭാഗത്ത് ചില വ്യക്തികൾ വീടുകൾ കേന്ദ്രീകരിച്ച് മദ്യക്കച്ചവടം നടത്തുന്നുണ്ടെങ്കിലും ഇവരെ പിടികൂടാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല ഇവർക്ക് മദ്യം എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയാണ് വിനോദ് എന്നാണ് എക്സൈസിന്റെ നിഗമനം പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ആൻറണി കെ ഐ, പ്രിവന്റി ഓഫീസർ ഗ്രേഡ് ജിതേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അക്ബർഷാ, സുർജിത് കെ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്