തൃശ്ശൂർ ;വകുപ്പിലെ ഐ.സി.ടി ഉപകരണങ്ങളുടെ നവീകരണം പഠിക്കാൻ സമിതിജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവർത്തനങ്ങളും വികസന പദ്ധതികളും വിലയിരുത്തുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ തൃശ്ശൂർ രാമനിലയം ഗവ. ഗസ്റ്റ് ഹൗസിൽ ജില്ലാതല അവലോകനയോഗം ചേർന്നു. ജില്ലയിലെ എംവിഡി ഓഫീസുകൾക്ക് ആവശ്യമായ ഐസിടി ഉപകരണങ്ങളുടെയും സാങ്കേതിക സൗകര്യങ്ങളുടെയും വിവരങ്ങൾ കൃത്യമായി ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർ.ടി.ഒ എന്നിവർ അംഗങ്ങളായ സമിതി രൂപീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.കുന്നംകുളം താലൂക്കിൽ പുതിയ സബ് ആർടിഒ ഓഫീസ് സ്ഥാപിക്കുന്നതിനും ജില്ലയിൽ വകുപ്പിന്റെ ഓഫീസ് സമുച്ചയം, യാർഡ്, ട്രെയിനിംഗ് സെന്റർ നിർമിക്കുന്നതിനുമുള്ള സ്ഥലം കണ്ടെത്തി പ്രാഥമിക നടപടികൾ ആരംഭിക്കാൻ മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറെയും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അപ്പലേറ്റ് ട്രിബ്യൂണലിൽ ലൈസൺ ഓഫീസറെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉദ്യോഗസ്ഥർ ഉന്നയിച്ചു. തുടർന്ന്, കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. മണ്ഡലം അടിസ്ഥാനത്തിലുള്ള ഡാഷ്ബോർഡ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം പതിവായി ചേരണമെന്ന് മന്ത്രി നിർദ്ദേശം നൽകി.സെൻട്രൽ സോൺ-1 ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അനൂപ് വർക്കി, തൃശൂർ ആർടിഒ അനന്തകൃഷ്ണൻ, ആർടിഒ എൻസ്ഫോഴ്സ്മെന്റ് കെ.ബി. സിന്ധു , ഡിടിഒമാരായ ടി.എ. ഉബൈദ്, കെ.പി. രാധാകൃഷ്ണൻ, സുനിൽ, ജോയിന്റ് ആർടിഒമാർ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.