
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നൽകുന്ന 2026-ലെ വയോസേവന അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന സർക്കാർ/സർക്കാർ ഇതര സ്ഥാപനങ്ങൾ, വ്യക്തികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കാണ് പുരസ്‌കാരം നൽകുന്നത്.ആറ് വിഭാഗങ്ങളിലാണ് വയോസേവന അവാർഡുകൾ നൽകുക. വയോജന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടന (എൻ.ജി.ഒ), മികച്ച മെയിന്റനൻസ് ട്രൈബ്യൂണൽ, മികച്ച സർക്കാർ വൃദ്ധസദനം അല്ലെങ്കിൽ സായംപ്രഭ ഹോം, മുതിർന്ന പൗരന്മാരുടെ വിഭാഗത്തിലെ മികച്ച കായികതാരം, കല-സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ മികച്ച പ്രവർത്തനം, ആജീവനാന്ത ബഹുമതി എന്നിവയാണ് വിവിധ പുരസ്കാര വിഭാഗങ്ങൾ.കൂടാതെ വയോജനങ്ങൾക്കായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച കോർപ്പറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കാണ് അവാർഡുകൾ നൽകുക.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5. അവാർഡ് സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.swdkerala.gov.in-ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0491 2505791.റേഷൻ കാർഡിൽ ആധാർ, മൊബൈൽ നമ്പർ നൽകണം: അവസാന തീയതി സെപ്റ്റംബർ അഞ്ച്ചിറ്റൂർ- ആലത്തൂർ താലൂക്കിൽ റേഷൻ കാർഡിൽ ഇതുവരെ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്താത്ത ഗുണഭോക്താക്കൾ സെപ്റ്റംബർ അഞ്ചിനകം വിവരങ്ങൾ നൽകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.താലൂക്കുകളിൽ സ്മാർട്ട് പി.ഡി.എസ്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ആധാറും മൊബൈൽ നമ്പറും റേഷൻ കാർഡിൽ ഉൾപ്പെടുത്താത്തവരുടെ വിവരങ്ങൾ അതത് റേഷൻ കടകളിൽ ലഭ്യമാണ്.അഭിമുഖംശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 10 മണിക്ക് മുൻപായി പരീക്ഷ/കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.gecskp.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0466 2260565.കേരളോത്സവം – 2026: ലോഗോ ഡിസൈൻ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കേരളോത്സവം – 2026’-ന്റെ ലോഗോ ഡിസൈൻ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.നിശ്ചിത അളവുകളിൽ തയ്യാറാക്കിയ എൻട്രികൾ പി.ഡി.എഫ്, പി.എൻ.ജി അല്ലെങ്കിൽ ജെ.പി.ഇ.ജി ഫോർമാറ്റുകളിൽ ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ‘കേരളോത്സവം – 2026 ലോഗോ’ എന്നായിരിക്കണം ഇ-മെയിലിന്റെ സബ്ജക്ട്. കൂടാതെ, ലോഗോയുടെ എഡിറ്റബിൾ/ ഒറിജിനൽ ഫയലുകൾ ആവശ്യപ്പെടുമ്പോൾ ഹാജരാക്കാൻ പാകത്തിൽ സൂക്ഷിക്കേണ്ടതുമാണ്.എൻട്രികൾ സെപ്റ്റംബർ അഞ്ച് വൈകീട്ട് അഞ്ചിനകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം 43 എന്ന വിലാസത്തിലോ 0471-2733139, 2733602 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.