palakkad express news

മഹാവിഷ്ണു ക്ഷേത്രാലയം

തിരുവില്വാമല ശ്രീ വില്വാദ്രി നാഥ ക്ഷേത്രത്തിൽ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ നേതൃത്വത്തിൽ അഷ്ടമംഗല പ്രശ്നം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ പി സി വിഷ്ണു ഭട്ടത്തിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ ബ്രഹ്മശ്രീ കെ പി നാരായണൻ ഭട്ടത്തിരിപ്പാട് രാശി പൂജ നിർവ്വഹിച്ചു. കുമാരി ശ്രീനന്ദ വെച്ച ആരൂഡo മകരം രാശിയായി കിട്ടി. പിന്നീട് ദേവസ്വം അന്നദാന മണ്ഡപത്തിൽ നടന്ന പ്രശ്ന ചിന്തയിൽ താംബൂല ചിന്ത നടന്നു. പുരാതന കാലം തൊട്ടേ പ്രസിദ്ധിയുള്ള മഹാക്ഷേത്രമായ ശ്രീ വില്വാദ്രി നാഥ ക്ഷേത്രത്തിൽ എല്ലാ വിഷയങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ലോപവും ജീർണ്ണാവസ്ഥയും ജ്യോതിഷികൾ എടുത്ത്‌ പറഞ്ഞു. മഹാവിഷ്ണു ക്ഷേത്രമായിരുന്ന ആലയം പിന്നീട് എപ്പോഴോ ശ്രീരാമ – ലക്ഷ്മണ സങ്കല്പത്തിൽ ആയതായിരിക്കുമെന്നും അഭിപ്രായം ഉണ്ടായി. വിശദമായ പ്രശ്നചിന്ത രണ്ടാം ദിവസമായ നാളെ നടക്കും. പെരളശ്ശേരി കെ ജി പൊതുവാൾ, പരപ്പനങ്ങാടി കൈലാസനാഥ്, കടവല്ലൂർ അരവിന്ദൻ പണിക്കർ, തിരുവില്വാമല ശിവപ്രകാശ് പണിക്കർ എന്നിവർ സഹ ജ്യോതിഷികൾ ആയിരുന്നു. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ, മാനേജർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, നാട്ടുകാർ, ദേശ വിദേശങ്ങളിൽ നിന്നും അനവധി ജ്യോതിഷികൾ എന്നിവരടക്കം വലിയൊരു സദസ്സ് പ്രശ്ന ചിന്ത സമയത്ത് സന്നിഹിതരായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *