palakkad express news

Local News

ജില്ലയിൽ ആകെ 22,68,721 വോട്ടർമാർ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പാലക്കാട് ജില്ലയിൽ 22,68,721 വോട്ടർമാർ. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി തീർന്നതിനു ശേഷമുള്ള കണക്കുപ്രകാരം ആണിത്. 11,12,616 പുരുഷന്മാരും, 11,56,085 സ്ത്രീകളും , 20 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്._മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടർമാരുടെ എണ്ണം_ആകെ വോട്ടർമാർ: 22,68,721തൃത്താല – 2,03,700പട്ടാമ്പി – 2,10,790ഷൊർണൂർ – 1,99,620ഒറ്റപ്പാലം – 2,09,627കോങ്ങാട് – 1,82,603മണ്ണാർക്കാട് – 2,06,436മലമ്പുഴ – 1,95,429പാലക്കാട്‌ – 1,76,224തരൂർ – 1,64,930ചിറ്റൂർ – …

ജില്ലയിൽ ആകെ 22,68,721 വോട്ടർമാർ Read More »

അനധികൃതമായി 5,750കിലോ ചെറുമത്സ്യങ്ങളെ പിടിച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു

തൃശൂർ:സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ ലംഘി​ച്ച് 5,750 കിലോ ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെന്റ് ഉദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത കിളിമീനും ഉലുവാച്ചി മീനുകളുമാണ് ബോട്ടിൽ നിന്നും കണ്ടെടുത്തത്. എറണാകുളം പള്ളിപ്പുറം സ്വദേശി കടുവാങ്കശ്ശേരി വീ​ട്ടി​ൽ ലളിതയുടെ പേരിലുള്ള പാദുവ ആന്റണി എന്ന ബോ​ട്ടാ​ണ് പിടികൂടിയത്. ജി​ല്ല​യി​ലെ തീ​ര​ക്ക​ട​ലി​ലും അ​ഴി​മു​ഖ​ങ്ങ​ളി​ലും വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെന്ററു​ക​ളി​ലും അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ …

അനധികൃതമായി 5,750കിലോ ചെറുമത്സ്യങ്ങളെ പിടിച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു Read More »

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പിടിച്ചെടുത്തത് 6.89 ലക്ഷം രൂപ

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പരിശോധന ശക്തമാക്കിയിരിക്കെ, രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 6,89,000 രൂപ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം (എസ്.എസ്.ടി) പിടിച്ചെടുത്തു. വിവിധ മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തുക കണ്ടെടുത്തത്. കോങ്ങാട് മണ്ഡലത്തില്‍ നിന്ന് എസ്.എസ്.ടി (3) നടത്തിയ പരിശോധനയില്‍ 4,19,000 രൂപയാണ് കണ്ടെടുത്തത്. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ മട്ടത്തുകാട് ചെക്ക്പോസ്റ്റില്‍ നിന്ന് ഒരു ലക്ഷം രൂപയും ചിറ്റൂരില്‍ നിന്ന് 1,70,000 രൂപയും പിടിച്ചെടുത്തു.ജില്ലയില്‍ 12 മണ്ഡലങ്ങളിലായി 38 ടീമുകള്‍ 24 മണിക്കൂറും നിരീക്ഷണം കര്‍ശനമായി തുടരുകയാണ്. തിരഞ്ഞെടുപ്പ് …

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പിടിച്ചെടുത്തത് 6.89 ലക്ഷം രൂപ Read More »

തൃശ്ശൂരിൽ വോട്ടർ അവബോധ രാത്രി നടത്തം ( കാൻഡിൽ നൈറ്റ് വോക്ക് ) സംഘടിപ്പിച്ചു

തൃശ്ശൂർ:യുവജനങ്ങളിൽ വോട്ടിങ് അവബോധപരിപാടിയായ സ്വീപ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം വോട്ടർ അവബോധ നൈറ്റ് വോക്ക് സംഘടിപ്പിച്ചു. അമ്പതോളം കുടുംബശ്രീ പ്രവർത്തകർ വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞ എടുക്കുകയും നൈറ്റ് വാക്കിൽ പങ്കെടുക്കുകയും ചെയ്ത്. ജനാധിപത്യത്തിൽ ഓരോ വോട്ടിന്റെയും പ്രാധാന്യം യുവജനങ്ങൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. തൃശ്ശൂരിലെ നെഹ്റു പാർക്കിൽ നിന്ന് ആരംഭിച്ച പരിപാടി പോപ്പ് പോൾ മേഴ്‌സി ഹോമിലെ ഭിന്നശേഷിക്കാരുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ തുടങ്ങി. അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് …

തൃശ്ശൂരിൽ വോട്ടർ അവബോധ രാത്രി നടത്തം ( കാൻഡിൽ നൈറ്റ് വോക്ക് ) സംഘടിപ്പിച്ചു Read More »

ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കാവശ്ശേരി കഴനി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവീകരണകലശ മഹാ കുംഭാഭിഷേക ചടങ്ങുകൾ ഭക്തിയാദരമായി

കഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിന് കാവശ്ശേരി പൂരത്തിന്റെ സംഘാടക ദേശങ്ങളിലൊന്നായ കഴനി ദേശവുമായി അഭേദ്യമായ ബന്ധമാണുള്ളത്. കാവശ്ശേരി പൂരത്തിനായി മന്ദത്തിൽ നിന്നും ദേശക്കുതിര പുറപ്പെടുന്നതിനു മുൻപുള്ള വഴിപാടുകൾ ഈ ക്ഷേത്രത്തിലാണ് നടന്നുവരുന്നത്. കൂടാതെ കഴനി ദേശത്തിൻ്റെ ഈട് വെടിക്കെട്ടും സുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ മുൻവശത്തുള്ള വയലിലുമാണ്. മാർച്ച് 13 മുതൽ 23 വരെയായിരുന്നു കാവശ്ശേരി കഴനി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവീകരണകലശ മഹാകുംഭാഭിഷേക ചടങ്ങുകൾ. ക്ഷേത്ര കുംഭാഭിഷേക കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒട്ടനവധി വിശേഷാൽ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ …

ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കാവശ്ശേരി കഴനി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവീകരണകലശ മഹാ കുംഭാഭിഷേക ചടങ്ങുകൾ ഭക്തിയാദരമായി Read More »

ചേലക്കര നിയോജക മണ്ഡലം ആകെ14 നാമനിർദ്ദേശിക പത്രികഏഴ് പേര് മത്സരാർത്ഥികൾ

ഇന്നലെ പത്രിക സമർപ്പിച്ചവർ: , വി. വി. ശിവദാസൻ – സ്വതന്ത്രൻ . (2 സെറ്റ്), യു.ആർ. സിപിഐ(എം)(4 സെറ്റ് ),ഗോപദാസ് സിപിഐ(എം ) ഡമ്മി( 1 സെറ്റ് ), വിനോദ് കുമാർ- എസ്ഡിപിഐ (2സെറ്റ്), കെ.വി സുബ്രഹ്മണ്യൻ – എഎപി (1സെറ്റ് ), കെ ബാലകൃഷ്ണൻ – ബിജെപി (3 സെറ്റ്), രാജു – ബിജെപി (1 സെറ്റ് ) ഡമ്മി.

കർഷകർക്കൊപ്പം ഉണ്ടാകും എന്ന് എ സുരേഷ്

മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എ സുരേഷിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്നത് കർഷകരുമായുള്ള കൂടിക്കാഴ്ചയോടെയാണ്. കേരളത്തിന്റെ നെല്ലറ കൂടിയായ പാലക്കാടും ജില്ലയിലെ കർഷകരും സമാനതകളില്ലാത്ത ദുരിതങ്ങളാണ് അനുഭവിക്കുന്നത്. ആ ദുരിതങ്ങളുടെ നേർക്കാഴ്ചകൾ ആയിരുന്നു കർഷകർക്ക് സ്ഥാനാർത്ഥിയുമായി പങ്കുവെക്കുവാൻ ഉണ്ടായിരുന്നത്. തങ്ങളുടെ ദുരിതങ്ങൾ ആരും കാണുന്നില്ലെന്ന പരിഭവമാണ് അവർ സ്ഥാനാർത്ഥിയോട് പങ്കുവെച്ചത്. കർഷകരുടെ പ്രശ്നങ്ങളെ ശ്രദ്ധാപൂർവ്വം കേട്ട എ സുരേഷ് അവർക്കുവേണ്ടി എക്കാലവും നിലകൊള്ളും എന്ന വാഗ്ദാനവും നൽകി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കുന്നതിനുള്ള തുക കൈമാറിയതും കർഷകർ …

കർഷകർക്കൊപ്പം ഉണ്ടാകും എന്ന് എ സുരേഷ് Read More »

സൗജന്യ കാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഒറ്റപ്പാലം: റോട്ടറി ക്ലബ്ബ് ഒറ്റപ്പാലവും ഒറ്റപ്പാലം വെൽഫെയർ ട്രസ്റ്റും തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ഡോക്ടർ രാജീവിന്റെ നേതൃത്വത്തിലാണ് സൗജന്യ കാൻസർ രോഗനിർണയ ക്യാമ്പ് മാർച്ച് 31 ചൊവ്വാഴ്ച നടത്തുന്നത് സെവൻത് ഡേ ആശുപത്രിക്ക് സമീപമുള്ള റോട്ടറി ക്ലബ്ബിന്റെ ഹാളിൽ വെച്ചാണ് രാവിലെ 10 മണി മുതൽ 12 മണി വരെ ക്യാമ്പ് നടത്തുക. നിലവിൽ രോഗം സ്ഥിരീകരിച്ചവർ ക്യാമ്പിൽ പങ്കെടുക്കേണ്ടതില്ല രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പറുകൾ 9847025181,8762011954,9632501958

മലമ്പുഴ യുഡിഎഫ് പിടിച്ചെടുക്കും: വി കെ ശ്രീകണ്ഠൻ

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് ഉയർന്ന ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി കെ ശ്രീകണ്ഠൻ എംപി. മലമ്പുഴ നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലമ്പുഴ നിയോജക മണ്ഡലം വികസന പ്രവർത്തനങ്ങളിൽ ഏറെ പിന്നിലാണ്. അതിന് ഇടവരുത്തിയത് പോയകാലത്തെ എംഎൽഎമാരാണ്. യാതൊരു വിധത്തിലുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുവാൻ ഇടത് ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎ യാതൊന്നും …

മലമ്പുഴ യുഡിഎഫ് പിടിച്ചെടുക്കും: വി കെ ശ്രീകണ്ഠൻ Read More »

നിയമസഭാ തിരഞ്ഞെടുപ്പ്:ജില്ലയിൽനിരീക്ഷകർ ചുമതലയേറ്റു.

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി നിയോഗിക്കപ്പെട്ട നിരീക്ഷകർ ജില്ലയിൽ ചുമതലയേറ്റു. വിവിധ മണ്ഡലങ്ങളിലായി പൊതുനിരീക്ഷകർ (General Observers), ചെലവ് നിരീക്ഷകർ (Expenditure Observers), പോലീസ് നിരീക്ഷകൻ എന്നിവരാണ് ചുമതലയേറ്റത്.ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ മേൽനോട്ടത്തിനായി നാല് ജനറൽ ഒബ്സർവർമാരെയാണ് നിശ്ചയിച്ചിട്ടുള്ളത്. സുഹർഷ് ഭഗത് – 8921016312തൃത്താല, പട്ടാമ്പി, ഷൊർണ്ണൂർ മണ്ഡലങ്ങളുടെ ചുമതല വഹിക്കും.ഗൗരവ് സിംഗ് രജാവത്ത് – 8921 031094തരൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളുടെ ചുമതല വഹിക്കും.ദിബ്യ പ്രകാശ് ഗിരി – 8129976438ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട് …

നിയമസഭാ തിരഞ്ഞെടുപ്പ്:ജില്ലയിൽനിരീക്ഷകർ ചുമതലയേറ്റു. Read More »

മലമ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷ് വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്നു

മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷ് മലമ്പുഴ പഞ്ചായത്തിലെ അകമലവാരം പ്രദേശത്തെ കൊല്ലംകുന്ന്, ആനക്കൽ, വലിയകാട്, അയ്യപ്പൻപൊറ്റ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ട് പിന്തുണ തേടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുഅവധി ദിനങ്ങളില്‍ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം പൊതുഅവധി ദിവസങ്ങളില്‍ വരണാധികാരികള്‍ പത്രിക സ്വീകരിക്കരിക്കില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലര്‍ ഇറക്കി. നിലവില്‍ മാര്‍ച്ച് 20ന് ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള പൊതുഅവധി നിലനില്‍ക്കുന്നതിനാല്‍ അന്നേദിവസം നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കില്ല. ചന്ദ്രപ്പിറവി അനുസരിച്ച് അവധിയില്‍ മാറ്റം വരാമെങ്കിലും, നിലവിലെ കലണ്ടര്‍ പ്രകാരം ഈ ദിവസം പത്രിക സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന കാര്യം രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രത്യേകമായി ശ്രദ്ധിക്കണം. മാര്‍ച്ച് 23ന് പത്രിക സമര്‍പ്പിക്കാനുള്ള തിയതി അവസാനിക്കും. സ്ഥാനാര്‍ഥികള്‍ കൃത്യസമയത്ത് …

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുഅവധി ദിനങ്ങളില്‍ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കില്ല Read More »

തെരഞ്ഞെടുപ്പ് പ്രചാരണം: ഹരിതചട്ടം പാലിക്കണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി അച്ചടിക്കുന്ന സാമഗ്രികൾ പൂർണമായും ഹരിതചട്ടം പാലിക്കുന്നതായിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന പോളിഎത്തിലീൻ,നൂറ് ശതമാനം കോട്ടൺ തുണി, ചണം, പുൽപായ, ഓല തുടങ്ങിയവ മാത്രം ഉപയോഗിച്ച് അച്ചടി നടത്തുക. പി.വി.സി ഫ്ളക്സ്, പോളി കോട്ടൺ, പോളിസ്റ്റർ, നോൺ വുവൻപോളിപ്രൊപ്പലീൻ, കൊറിയൻ തുണികൾ, പ്ലാസ്റ്റിക് കലർന്ന മറ്റ് തുണികൾ എന്നിവ അച്ചടിക്ക് ഉപയോഗിക്കരുത്. പ്രിന്റിംഗ് ചെയ്യുമ്പോൾ പോളിഎത്തിലീൻ ഷീറ്റുകളിൽ നിർബന്ധമായും പി. …

തെരഞ്ഞെടുപ്പ് പ്രചാരണം: ഹരിതചട്ടം പാലിക്കണം Read More »

നിയമസഭാ തിരഞ്ഞെടുപ്പ് : ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി700 ൽ അധികം പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. ചട്ടവിരുദ്ധമായി സ്ഥാപിച്ച എഴുന്നൂറിലധികം പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളുമാണ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഇതുവരെ നീക്കം ചെയ്തത്.പാലക്കാട് നഗരം കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. മോയൻസ് സ്കൂൾ പരിസരം, ജില്ലാ ആശുപത്രി, യാക്കര, മിഷൻ സ്കൂൾ എന്നിവിടങ്ങളിലും സ്ക്വാഡ് പരിശോധന നടത്തി. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരം, വിക്ടോറിയ കോളേജ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികളും …

നിയമസഭാ തിരഞ്ഞെടുപ്പ് : ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി700 ൽ അധികം പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു Read More »

നിയമസഭാ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്ക് മുൻകൂർ അം​ഗീകാരം നിർബന്ധം

പാലക്കാട് :നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ സ്ഥാനാർഥികളും വ്യക്തികളും നൽകുന്ന പരസ്യങ്ങൾക്കു ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അം​ഗീകാരം നിർബന്ധം. സർട്ടിഫിക്കേഷൻ ഇല്ലാതെ പരസ്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, സ്വകാര്യ എഫ്.എം. ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമ തീയേറ്ററുകൾ, പൊതു സ്ഥലങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നൽകുന്ന ഓഡിയോ, വിഡിയോ ഡിസ്പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്സ് മെസേജുകൾ, ഇ-പേപ്പറുകൾ തുടങ്ങിയവയിലൂടെ നൽകുന്ന പരസ്യങ്ങൾക്കു മുൻകൂർ …

നിയമസഭാ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്ക് മുൻകൂർ അം​ഗീകാരം നിർബന്ധം Read More »

പാചകവാതക പ്രതിസന്ധി: വാർ റൂം പ്രവർത്തനം ആരംഭിച്ചു

മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും LPG ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്ത് LPG വിതരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം സംജാതമായിരിക്കുന്ന ഗുരുതര സാഹചര്യത്തെ നേരിടാൻ 09/03/2026ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെയും തുടർന്ന് 12/03/2026 ന് മുഖ്യമന്ത്രിയുടെയും അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയിൽ കമ്പനികളുടെയും (IOC, BPCL, HPCL) യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രതിസന്ധിയെ നേരിടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ …

പാചകവാതക പ്രതിസന്ധി: വാർ റൂം പ്രവർത്തനം ആരംഭിച്ചു Read More »

തിരുവില്ലാമല പഞ്ചായത്ത് ക്ഷേത്രം ബസ് സ്റ്റാൻഡിന് മുകളിൽ ഒന്നാം നില നിർമ്മാണം ഉദ്ഘാടനം നടത്തി

തിരുവില്ലാമല പഞ്ചായത്ത് ക്ഷേത്രം ബസ് സ്റ്റാൻഡിന് മുകളിൽ ഒന്നാം നിലയുടെ നിർമ്മാണ ഉദ്ഘാടനം യു.ആർ പ്രദീപ് എം.എൽ എ നിർവ്വഹിച്ചു.ചേലക്കര നിയോജക മണ്ഡലം ആസ്തി വികസന സ്കീമിൽ നിന്നും 21 ലക്ഷം രൂപ അനുവദിച്ചാണ് ബസ്സ് സ്റ്റാന്റിന് മുകളിൽ ഒന്നാം നില നിർമ്മിക്കുന്നത്. തിരുവില്ലാമല ക്ഷേത്രം ബസ്റ്റാന്റ് പ്രയോജനപ്പെടുത്തി അനുവദിച്ച കെ.എസ്.ആർ.ടി.സി-യുടെ സ്റ്റേ സെന്ററിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും വിശ്രമിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുന്നതിനാണ് ക്ഷേത്രം ബസ് സ്റ്റാൻഡിനു മുകളിൽ ഒന്നാം നില നിർമ്മിക്കുന്നത്. പ്രവൃത്തി പൂർത്തീകരിച്ചാൽ ഒരു മിനി …

തിരുവില്ലാമല പഞ്ചായത്ത് ക്ഷേത്രം ബസ് സ്റ്റാൻഡിന് മുകളിൽ ഒന്നാം നില നിർമ്മാണം ഉദ്ഘാടനം നടത്തി Read More »

പാമ്പാടി കൊല്ലായ്ക്കൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം – നടത്തി

തിരുവില്ല്വാമല പഞ്ചായത്തിലെ പാമ്പാടി -കൊല്ലായ്ക്കൽ റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം യു.ആർ പ്രദീപ് എം.എൽ.എ നിർവഹിച്ചു.പൊതുമരാമത്ത് വകുപ്പിന്റെ ശബരിമല പാക്കേജ് 2025-ൽ ഉൾപ്പെടുത്തി അഞ്ചു കോടി ചെലവഴിച്ചാണ് റോഡ് പുനരുദ്ധാരണം നടത്തുന്നത് കൊല്ലായ്ക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ തിരുവില്ല്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തി മുഖ്യ അതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ആർ സത്യൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ടി ജയന്തി എന്നിവർ …

പാമ്പാടി കൊല്ലായ്ക്കൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം – നടത്തി Read More »

മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക സാക്ഷരത സർവ്വേയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കൊണ്ടാഴി :റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പഞ്ചാബ് നാഷണൽ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഴയന്നൂർ ബ്ലോക്കിലെ മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക സാക്ഷരത സർവ്വേയും ബോധവൽക്കരണ ക്ലാസും പാറമേൽപ്പടി വായനശാല ഹാളിൽ വെച്ച് നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ അജയ് അധ്യക്ഷത വഹിച്ച ചടങ്ങ് റിസർവ് ബാങ്കിന്റെ ലീഡ് ഡിസ്റ്റിക് ഓഫീസർ മുത്തു കുമാർ ഉദ്ഘാടനം ചെയ്തു. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാരായ സജി തോമസ്, സണ്ണി എപി തുടങ്ങിയവർ ക്ലാസ് എടുത്തു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് …

മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക സാക്ഷരത സർവ്വേയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു Read More »

15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്സ്മെന്റ് നടപടികൾക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ് നടപ്പിലാക്കും

2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ട് പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമായ രീതിയിൽ നടപ്പിലാക്കുന്നതിനായി 15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്സ്മെന്റ് നടപടികൾക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. ചെറിയ ആശുപത്രികളെ പ്രത്യേകം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഈ തീരുമാനമെടുത്തത്. ഇതോടെ ചെറിയ ആശുപത്രികൾക്ക് ബുദ്ധിമുട്ടില്ലാതെ അസസ്മെന്റ് നടപടികൾ പൂർത്തിയാക്കാനാകും.ചെറിയ ആശുപത്രികളും ക്ലിനിക്കുകളും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടെ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ …

15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്സ്മെന്റ് നടപടികൾക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ് നടപ്പിലാക്കും Read More »