palakkad express news

പാമ്പാടി കൊല്ലായ്ക്കൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം – നടത്തി

തിരുവില്ല്വാമല പഞ്ചായത്തിലെ പാമ്പാടി -കൊല്ലായ്ക്കൽ റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം യു.ആർ പ്രദീപ് എം.എൽ.എ നിർവഹിച്ചു.പൊതുമരാമത്ത് വകുപ്പിന്റെ ശബരിമല പാക്കേജ് 2025-ൽ ഉൾപ്പെടുത്തി അഞ്ചു കോടി ചെലവഴിച്ചാണ് റോഡ് പുനരുദ്ധാരണം നടത്തുന്നത് കൊല്ലായ്ക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ തിരുവില്ല്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തി മുഖ്യ അതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ആർ സത്യൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ടി ജയന്തി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.. ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ മനോജ് കുമാർ സ്വാഗതവും, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ഹരിപ്രസാദ് നന്ദിയും പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *