palakkad express news

മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക സാക്ഷരത സർവ്വേയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കൊണ്ടാഴി :റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പഞ്ചാബ് നാഷണൽ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഴയന്നൂർ ബ്ലോക്കിലെ മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക സാക്ഷരത സർവ്വേയും ബോധവൽക്കരണ ക്ലാസും പാറമേൽപ്പടി വായനശാല ഹാളിൽ വെച്ച് നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ അജയ് അധ്യക്ഷത വഹിച്ച ചടങ്ങ് റിസർവ് ബാങ്കിന്റെ ലീഡ് ഡിസ്റ്റിക് ഓഫീസർ മുത്തു കുമാർ ഉദ്ഘാടനം ചെയ്തു. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാരായ സജി തോമസ്, സണ്ണി എപി തുടങ്ങിയവർ ക്ലാസ് എടുത്തു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളായ വസന്തകുമാരി. ഗോവിന്ദൻകുട്ടി മാസ്റ്റർ, ജോർജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Leave a Comment

Your email address will not be published. Required fields are marked *