palakkad express news

നിയമസഭാ തിരഞ്ഞെടുപ്പ് : ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി700 ൽ അധികം പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. ചട്ടവിരുദ്ധമായി സ്ഥാപിച്ച എഴുന്നൂറിലധികം പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളുമാണ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഇതുവരെ നീക്കം ചെയ്തത്.പാലക്കാട് നഗരം കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. മോയൻസ് സ്കൂൾ പരിസരം, ജില്ലാ ആശുപത്രി, യാക്കര, മിഷൻ സ്കൂൾ എന്നിവിടങ്ങളിലും സ്ക്വാഡ് പരിശോധന നടത്തി. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരം, വിക്ടോറിയ കോളേജ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികളും ഉദ്യോഗസ്ഥർ നീക്കം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *