
തൃശ്ശൂർ:യുവജനങ്ങളിൽ വോട്ടിങ് അവബോധപരിപാടിയായ സ്വീപ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം വോട്ടർ അവബോധ നൈറ്റ് വോക്ക് സംഘടിപ്പിച്ചു. അമ്പതോളം കുടുംബശ്രീ പ്രവർത്തകർ വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞ എടുക്കുകയും നൈറ്റ് വാക്കിൽ പങ്കെടുക്കുകയും ചെയ്ത്. ജനാധിപത്യത്തിൽ ഓരോ വോട്ടിന്റെയും പ്രാധാന്യം യുവജനങ്ങൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. തൃശ്ശൂരിലെ നെഹ്റു പാർക്കിൽ നിന്ന് ആരംഭിച്ച പരിപാടി പോപ്പ് പോൾ മേഴ്‌സി ഹോമിലെ ഭിന്നശേഷിക്കാരുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ തുടങ്ങി. അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് പങ്കെടുത്തു.