palakkad express news

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുഅവധി ദിനങ്ങളില്‍ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം പൊതുഅവധി ദിവസങ്ങളില്‍ വരണാധികാരികള്‍ പത്രിക സ്വീകരിക്കരിക്കില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലര്‍ ഇറക്കി. നിലവില്‍ മാര്‍ച്ച് 20ന് ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള പൊതുഅവധി നിലനില്‍ക്കുന്നതിനാല്‍ അന്നേദിവസം നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കില്ല. ചന്ദ്രപ്പിറവി അനുസരിച്ച് അവധിയില്‍ മാറ്റം വരാമെങ്കിലും, നിലവിലെ കലണ്ടര്‍ പ്രകാരം ഈ ദിവസം പത്രിക സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന കാര്യം രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രത്യേകമായി ശ്രദ്ധിക്കണം. മാര്‍ച്ച് 23ന് പത്രിക സമര്‍പ്പിക്കാനുള്ള തിയതി അവസാനിക്കും. സ്ഥാനാര്‍ഥികള്‍ കൃത്യസമയത്ത് പത്രിക നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ദ്ദേശം നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *