palakkad express news

Local News

സമ്പത്തിനെക്കാൾ വലിയ  മൂലധനം വിജ്ഞാനം- മന്ത്രി ആർ.ബിന്ദു

സമ്പത്തിനെക്കാൾ വലിയ  മൂലധനം വിജ്ഞാനമാണെന്നും തൊഴിൽ നൈപുണ്യം നൽകുക എന്നത് മാത്രമല്ല അരികുവത്കൃത വിഭാഗങ്ങളെയാകെ വിദ്യാഭ്യാസത്തിന്റെ തണലിലേക്ക് കൊണ്ടുവരുകയും സ്വയം ശാക്തീകരിക്കുകയുമാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങൾക്ക് രൂപം നൽകി പ്രവർത്തിച്ചു വരുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പട്ടാമ്പി റീജിയണൽ സെന്ററിന്റെ ഉദ്ഘാടനം പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജിൽ നിർവഹിച്ചു സംസാരിക്കുകായയുരുന്നു മന്ത്രി. പട്ടാമ്പി …

സമ്പത്തിനെക്കാൾ വലിയ  മൂലധനം വിജ്ഞാനം- മന്ത്രി ആർ.ബിന്ദു Read More »

വ്യാപാരസ്ഥാപനങ്ങളില്‍

വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവരപട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാനും ഏകീകൃത വില പാലിക്കാനും ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം.ഓണക്കാലത്തോടനുബദ്ധിച്ച് പൊതുവിപണിയില്‍ അനധികൃത വിലക്കയറ്റം തടയാന്‍ ജില്ല കലക്ടര്‍ എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി,  പോലീസ്,വകുപ്പുകളുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന തുടര്‍ന്നു വരികയാണ്. വെളിച്ചെണ്ണ, കടലപരിപ്പ്, തുവരപരിപ്പ്, പഞ്ചസാര, കുറുവ അരി എന്നീ ഇനങ്ങളുടെ അനധികൃവിലക്കയറ്റം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഉപസമിതി നിരീക്ഷിച്ചു വരികയാണ്.  അവയുടെ …

വ്യാപാരസ്ഥാപനങ്ങളില്‍ Read More »

വയോജന സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം- വയോജനസംരക്ഷണ നിയമം-സെമിനാ൪

മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവർക്കായി സർക്കാർ, സർക്കാരിതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും ഏകോപിപ്പിക്കണമെന്ന് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ആ൪.ആ൪. രജിത. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ രജിസ്ട്രേഷൻ, പോലീസ് വകുപ്പുകളിലെ  ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച വയോജന സംരക്ഷണ നിയമം-ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജഡ്ജ്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്ക് സൗജന്യമായി മരുന്ന് വിതരണം നൽകുന്ന വയോ രക്ഷ …

വയോജന സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം- വയോജനസംരക്ഷണ നിയമം-സെമിനാ൪ Read More »

അവയമാറ്റം കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ ഉപദേശക സമിതി

സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കൽ പ്രക്രിയ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 1994ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് പ്രകാരമായിരിക്കും  സമിതി പ്രവർത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകൾ. അവയവദാന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് വർഷത്തെ കാലാവധിയുള്ള ഉപദേശക സമിതിയുടെ അധ്യക്ഷൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/ …

അവയമാറ്റം കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ ഉപദേശക സമിതി Read More »

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ  താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (09) രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഓണക്കിറ്റുകൾ സംസ്ഥാനത്തെ റേഷൻ കടകൾ വഴി നാളെ മുതൽ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ …

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ Read More »

പി. ആർ. ഡിയെ സംബന്ധിച്ചു വന്ന പ്രചാരണം വാസ്തവവിരുദ്ധം

പി. ആർ. ഡിയെ സംബന്ധിച്ചു വന്ന വാർത്ത വാസ്തവിരുദ്ധമാണെന്ന് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. നവകേരള സദസ് സർക്കാരിന്റെ സമൂഹമാധ്യമ പേജുകൾ വഴി ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനായി വകുപ്പിന്റെ വീഡിയോ സ്ട്രിംഗർ പാനലിൽ ഉള്ളവരെയും ജില്ലാ അടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ച് ചുമതല ഏൽപ്പിച്ചവരെയുമാണ് നിയോഗിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി പി. ആർ. ഡി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ജോലികൾ ഏൽപ്പിക്കുന്നത്. ഇത്തരം പരിപാടികളുടെ ബില്ലുകൾ കോസ്റ്റ് കമ്മിറ്റിയും ടെക്‌നിക്കൽ കമ്മിറ്റിയും …

പി. ആർ. ഡിയെ സംബന്ധിച്ചു വന്ന പ്രചാരണം വാസ്തവവിരുദ്ധം Read More »

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ വിപുലമായ കാര്‍ഷികമേള12,13,14 തിയ്യതികളില്‍  തൃത്താല വെള്ളിയാങ്കല്ല് ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് നടക്കും

കാര്‍ഷിക കാര്‍ഷിക രംഗത്തെ നൂതന രീതികള്‍ പരിചയപ്പെടുത്തുന്നതിനും, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും, ഏറ്റവും പുതിയ സാങ്കേതികവിദ്യകളും, വിവിധ യന്ത്ര സാമഗ്രികളും സാധാരണക്കാരായ കര്‍ഷകരിലേക്കും,’ പൊതുജനങ്ങളിലേക്കും സംരംഭകരിലേക്കും എത്തിക്കുന്നതിനുമായി, അനുബന്ധമേഖലകളിലെ ഉത്പന്നങ്ങളുടെ കാര്‍ഷിക മൃഗസംരക്ഷണ പ്രദര്‍ശനവിപണന മേളയും ഭക്ഷ്യമേളയുമായി കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ കാര്‍ഷിക പ്രദര്‍ശന വിപണന മേള സെപ്റ്റംബര്‍ 12,13,14 തീയതികളിലായി തൃത്താല വെള്ളിയാങ്കല്ല് ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത്  നടക്കും.    കാര്‍ഷികമേളയുടെ സംഘാടകസമിതി രൂപീകരണവും പ്രാരംഭ പ്രവര്‍ത്തനങ്ങളും തൃത്താലയില്‍ ആരംഭിച്ചു. …

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ വിപുലമായ കാര്‍ഷികമേള12,13,14 തിയ്യതികളില്‍  തൃത്താല വെള്ളിയാങ്കല്ല് ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് നടക്കും Read More »

ഓണക്കാല പാല്‍ പരിശോധന :ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്റെ ഗുണനിലവാരമറിയാന്‍ ക്ഷീരവികസന വകുപ്പ്  ഗുണ നിയന്ത്രണവിഭാഗം ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ രണ്ടാംനിലയിലുളള ലാബില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് വരേയും സെപ്റ്റംബര്‍ 13ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും  പ്രവര്‍ത്തിക്കും. കര്‍ഷകരുടെയും ക്ഷീരസംഘങ്ങളുടെയും വിപണിയില്‍ ലഭ്യമായ സാമ്പിളുകളും പരിശോധിക്കാന്‍ സെന്ററില്‍ സൗകര്യമുണ്ടാകും.

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് ധനസഹായം വിതരണം ചെയ്തു

ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ അംഗങ്ങള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡിന്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തതായി പാലക്കാട് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതര്‍ക്ക് നാല് ലക്ഷവും പെന്‍ഷണര്‍മാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷവും പരിക്കേറ്റ അംഗങ്ങള്‍ക്ക് 50000/-വും മറ്റ് രീതിയില്‍ ദുരന്തം ബാധിച്ചവര്‍ക്ക് 5000/-വുമാണ് ആശ്വാസ ധനസഹായമായി നല്‍കിയത്. മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേര്‍ക്കായി 15,35,000/ രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തില്‍ …

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് ധനസഹായം വിതരണം ചെയ്തു Read More »

യന്ത്രത്തകരാര്‍; കടലില്‍ കുടുങ്ങിയ 45 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

അഴീക്കോട് ഫിഷ് ലാന്‍ഡിങ്ങ് സെന്ററില്‍ നിന്നും ഇന്നലെ (സെപ്തംബര്‍ 5) പുലര്‍ച്ചെ മത്സ്യബന്ധനത്തിന്‌പോയ കൃഷ്ണ കൃപ എന്ന ഇന്‍ബോഡ് വള്ളത്തിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 5 നോട്ടിക്കല്‍ മൈല്‍ (10 കിലോമീറ്റര്‍) അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ തൃശ്ശൂര്‍ ജില്ലയില്‍ എറിയാട് പേബസാര്‍ സ്വദേശി കിഴക്കേ വളപ്പില്‍ ശശി എന്നയാളുടെ ഉടമസ്ഥതയിലുള്ള കൃഷ്ണ കൃപ എന്ന …

യന്ത്രത്തകരാര്‍; കടലില്‍ കുടുങ്ങിയ 45 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി Read More »

തൃശ്ശൂര്‍ സബ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു

തൃശ്ശൂര്‍ സബ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എ.ഡി.എം ടി. മുരളി എന്നിവര്‍ ചേര്‍ന്ന് സബ് കളക്ടറെ സ്വാഗതം ചെയ്തു. സ്ഥലം മാറിപ്പോകുന്ന സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖില്‍ നിന്നും അഖില്‍ വി. മേനോന്‍ അസി. കളക്ടര്‍ അതുല്‍ സാഗറിന്റെ സാന്നിദ്ധ്യത്തിലാണ് ചുമതലയേറ്റത്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അഖില്‍ വി. മേനോന്‍ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായാണ് സര്‍വീസില്‍ പ്രവേശിച്ചത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷ വിജയിച്ച് പരിശീലനത്തിനിടയാണ് സിവില്‍ …

തൃശ്ശൂര്‍ സബ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു Read More »

മിച്ചഭൂമി പതിച്ചു കൊടുക്കുന്നു: അപേക്ഷ 10 വരെ

കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം പട്ടഞ്ചേരി വില്ലേജിലെ ഭാര്‍ഗവിയമ്മ എന്ന വ്യക്തിയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ബ്ലോക്ക് 48 ല്‍ സര്‍വ്വേ നമ്പര്‍ 709/2 എന്നിവയില്‍ ഉള്‍പ്പെട്ട 0.0205 ഹെക്ടര്‍ മിച്ചഭൂമി പതിച്ചു കൊടുക്കാന്‍ പട്ടഞ്ചേരി വില്ലേജിലേയും സമീപ വില്ലേജുകളിലേയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കുവാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ജില്ലാ കളക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 1970 ലെ ഭൂപരിഷ്‌ക്കരണ (പരിധി) ചട്ട പ്രകാരമുള്ള 17-ാം നമ്പര്‍ ഫോറത്തില്‍ ചിറ്റൂര്‍ …

മിച്ചഭൂമി പതിച്ചു കൊടുക്കുന്നു: അപേക്ഷ 10 വരെ Read More »

വാര്‍ഷിക മസ്റ്ററിംഗ് 30 വരെ നടത്താം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപറ്റുന്ന 2023 ഡിസംബര്‍ 31 വരെ വരെ പെന്‍ഷന്‍ ഉത്തരവായിട്ടുള്ള തൊഴിലാളി കുടുംബ/ സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള വാര്‍ഷിക മസ്റ്ററിംഗ് സെപ്തംബര്‍ 30 വരെ നടത്താമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.   പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി മേല്‍ പറഞ്ഞ സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് നടത്തേണ്ടതാണ്.നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തികരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നാം തിയതി മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താവുന്നതാണ്. എന്നാല്‍ അവര്‍ക്ക് …

വാര്‍ഷിക മസ്റ്ററിംഗ് 30 വരെ നടത്താം Read More »

സ്വകാര്യബസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി

ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ 2023-24 വര്‍ഷത്തെ ബോണസ് പ്രശ്‌നവുമായി ബന്ധപ്പെട്ട്  പാലക്കാട് ജില്ലാ ലേബര്‍ ഓഫീസര്‍ പി.സ് അനില്‍ സാം മുമ്പാകെ സ്വകാര്യ ബസ് ഉടമകളും യൂണിയന്‍ പ്രതിനിധികളുമായി നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതായി ലേബര്‍ ഓഫീസര്‍ അറിയിച്ചു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 57 കോടി കൈമാറി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽനിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരമുള്ള ചികിത്സാ സഹായത്തിനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് 57 കോടി രൂപ കൈമാറി. സെക്രട്ടേറിയറ്റിൽ ധന മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാലിൽ നിന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ചെക്ക് ഏറ്റുവാങ്ങി. സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ.ബിജോയ്, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) മായാ എൻ.പിള്ള, ജോയിന്റ് ഡയറക്ടർ എം.രാജ്കപൂർ (ഓപ്പറേഷൻസ്) ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.അനിൽ കുമാർ എന്നിവർ ചടങ്ങിൽ …

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 57 കോടി കൈമാറി Read More »

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; ജില്ലയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേല്‍ ജില്ലയില്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. പാലക്കാട് ജില്ല പഞ്ചായത്ത് ഹാളില്‍   കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഹിയറിംഗില്‍ ടെക്‌നിക്കല്‍ മെംബര്‍ ബി പ്രദീപ്, ലീഗല്‍ മെംബര്‍ അഡ്വ. എ ജെ വില്‍സണ്‍ എന്നിവരും പങ്കെടുത്തു.      വൈദ്യുതി ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിന് …

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; ജില്ലയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി Read More »

സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ ആറ് മുതല്‍ 14 വരെ

ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുംഓണത്തോടനുബന്ധിച്ച് വിലനിയന്ത്രണം ലക്ഷ്യമിട്ട്  സെപ്റ്റംബര്‍ ആറ് മുതല്‍ 14 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന് വൈകീട്ട് നാലിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. എ.പ്രഭാകരന്‍ എം.എല്‍.എ അദ്ധ്യക്ഷനാകും. പാലക്കാട് എം.പി  വി.കെ. ശ്രീകണ്ഠന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പാലക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ പ്രമിള ശശിധരന്‍ ആദ്യവില്പന നടത്തും.ഓണം ജില്ല ഫെയറിന്റെ പ്രവര്‍ത്തന …

സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ ആറ് മുതല്‍ 14 വരെ Read More »

ആലത്തൂര്‍ താലൂക്ക് വികസന സമിതി യോഗം ഏഴിന്

ആലത്തൂര്‍ താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ ഏഴിന്് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് സമിതി കണ്‍വീനര്‍ കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു എല്ലാ വികസന സമിതി അംഗങ്ങളും താലൂക്ക് തല വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് പ്രവേശനം

കെല്‍ട്രോണില്‍ ഒരുവര്‍ഷത്തെ അഡ്വാന്‍സ്ഡ് ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിലേക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട ്ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് ബാച്ചുകള്‍ ആരംഭിക്കുക. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രിന്റ്മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം , വാര്‍ത്ത അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫീ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്‌മെന്റ്‌സപ്പോര്‍ട്ട് എന്നീ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത രേഖകള്‍ സഹിതം അപേക്ഷിക്കണം.വിശദവിവരങ്ങള്‍ക്ക് …

കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് പ്രവേശനം Read More »

കുടുംബശ്രീ ഓണം വിപണന മേളകൾക്ക് 10 ന് തുടക്കമാവും

മലയാളിക്ക്  ഓണം ആഘോഷിക്കാൻ വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം പത്തിന് പത്തനംതിട്ടയിൽ കുടുംബശ്രീ ഓണംവിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളിൽ ഓരോന്നിലും രണ്ട് വീതം  2140 വിപണന മേളകളും  14 ജില്ലാതല മേളകളുമാണ് സംഘടിപ്പിക്കുക. കേരളമൊട്ടാകെ ആകെ 2154 വിപണന മേളകൾ കുടുംബശ്രീയുടേതായി ഉണ്ടാകും.  ജില്ലാതല വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും രണ്ട്  ലക്ഷം രൂപയും ഗ്രാമ …

കുടുംബശ്രീ ഓണം വിപണന മേളകൾക്ക് 10 ന് തുടക്കമാവും Read More »