സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽനിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരമുള്ള ചികിത്സാ സഹായത്തിനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് 57 കോടി രൂപ കൈമാറി. സെക്രട്ടേറിയറ്റിൽ ധന മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാലിൽ നിന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ചെക്ക് ഏറ്റുവാങ്ങി. സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ.ബിജോയ്, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) മായാ എൻ.പിള്ള, ജോയിന്റ് ഡയറക്ടർ എം.രാജ്കപൂർ (ഓപ്പറേഷൻസ്) ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.അനിൽ കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.