palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

സമ്പത്തിനെക്കാൾ വലിയ  മൂലധനം വിജ്ഞാനം- മന്ത്രി ആർ.ബിന്ദു

സമ്പത്തിനെക്കാൾ വലിയ  മൂലധനം വിജ്ഞാനമാണെന്നും തൊഴിൽ നൈപുണ്യം നൽകുക എന്നത് മാത്രമല്ല അരികുവത്കൃത വിഭാഗങ്ങളെയാകെ വിദ്യാഭ്യാസത്തിന്റെ തണലിലേക്ക് കൊണ്ടുവരുകയും സ്വയം ശാക്തീകരിക്കുകയുമാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങൾക്ക് രൂപം നൽകി പ്രവർത്തിച്ചു വരുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പട്ടാമ്പി റീജിയണൽ സെന്ററിന്റെ ഉദ്ഘാടനം പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജിൽ നിർവഹിച്ചു സംസാരിക്കുകായയുരുന്നു മന്ത്രി. പട്ടാമ്പി എം എൽ എ  മുഹമ്മദ് മുഹസിൻ അധ്യക്ഷനായി.. നഗരസഭ ചെയർപേഴ്‌സൻ ഒ.ലക്ഷ്‌മിക്കുട്ടി, വപ്സ് ചെയർമാൻ ടി.പി ഷാജി. വൈസ് ചാൻസിലർ ഡോ വി.പി ജഗതിരാജ്, സിൻഡിക്കേറ്റ് മെമ്പർ അഡ്വ ബിജു കെ മാത്യു, കോളേജ് പ്രിൻസിപ്പൽ സി ഡി ദിലീപ്, റീജിയണൽ ഡയറക്ടർ ഡോ എൻ.എ ജോജോമോൻ, എൽ എസ് സി കോഡിനേറ്റർമാരായ ഡോ കെ.പി രാജേഷ്, ഡോ എം.യു സിജി, കെ മണികണ്ഠൻ, രജിസ്ട്രാർ ഡോ  ദിവാകരൻ, സിൻഡിക്കേറ്റ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

5 റീജിയണൽ സെന്ററുകൾ ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് ഉണ്ട്. രണ്ടാമത്തെ റീജിയണൽ സെന്ററാണ് പട്ടാമ്പിയിലുള്ളത്. കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി 28 യു.ജി/പി.ജി പ്രോഗ്രാമുകൾക്ക് ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചു. നിലവിൽ 23 പഠന കേന്ദ്രങ്ങളിലായി 22,000 ത്തോളം പഠിതാക്കൾ പഠിക്കുന്നു. ഈ വർഷം 50,000 പഠിതാക്കളെയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. പ്രായപരിധി ഇല്ലാതെ അർഹരായ എല്ലാവർക്കും പഠിക്കാൻ അവസരം ഒരുക്കുന്നു എന്നുള്ളതാണ് ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സ്വീകാര്യത കൂട്ടുന്നത്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള ഉന്നത വിദ്യാഭാസം ഉറപ്പു വരുത്തുക അത് വഴി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബും വിജ്ഞാന സമൂഹവുമാക്കി മാറ്റുക എന്ന സംസ്‌ഥാന സർക്കാരിന്റെ ലക്ഷ്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുക എന്നിടത്താണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി നിർണായകമാകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *