കെല്‍ട്രോണില്‍ ഒരുവര്‍ഷത്തെ അഡ്വാന്‍സ്ഡ് ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിലേക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട ്ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് ബാച്ചുകള്‍ ആരംഭിക്കുക. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രിന്റ്മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം , വാര്‍ത്ത അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫീ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്‌മെന്റ്‌സപ്പോര്‍ട്ട് എന്നീ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത രേഖകള്‍ സഹിതം അപേക്ഷിക്കണം.വിശദവിവരങ്ങള്‍ക്ക് -9544958182.
കോഴിക്കോട് വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റ്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക്‌റോഡ്, കോഴിക്കോട്. 673 002.
തിരുവനന്തപുരം വിലാസം: കെല്‍ട്രോണ്‍നോളേജ് സെന്റ്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.