palakkad express news

തൃശ്ശൂര്‍ സബ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു

തൃശ്ശൂര്‍ സബ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എ.ഡി.എം ടി. മുരളി എന്നിവര്‍ ചേര്‍ന്ന് സബ് കളക്ടറെ സ്വാഗതം ചെയ്തു. സ്ഥലം മാറിപ്പോകുന്ന സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖില്‍ നിന്നും അഖില്‍ വി. മേനോന്‍ അസി. കളക്ടര്‍ അതുല്‍ സാഗറിന്റെ സാന്നിദ്ധ്യത്തിലാണ് ചുമതലയേറ്റത്.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അഖില്‍ വി. മേനോന്‍ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായാണ് സര്‍വീസില്‍ പ്രവേശിച്ചത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷ വിജയിച്ച് പരിശീലനത്തിനിടയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നത്. 2022 ബാച്ചിലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *