കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം പട്ടഞ്ചേരി വില്ലേജിലെ ഭാര്‍ഗവിയമ്മ എന്ന വ്യക്തിയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ബ്ലോക്ക് 48 ല്‍ സര്‍വ്വേ നമ്പര്‍ 709/2 എന്നിവയില്‍ ഉള്‍പ്പെട്ട 0.0205 ഹെക്ടര്‍ മിച്ചഭൂമി പതിച്ചു കൊടുക്കാന്‍ പട്ടഞ്ചേരി വില്ലേജിലേയും സമീപ വില്ലേജുകളിലേയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കുവാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ജില്ലാ കളക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 1970 ലെ ഭൂപരിഷ്‌ക്കരണ (പരിധി) ചട്ട പ്രകാരമുള്ള 17-ാം നമ്പര്‍ ഫോറത്തില്‍ ചിറ്റൂര്‍ ഭൂരേഖ തഹസില്‍ദാര്‍ക്ക് സെപ്റ്റംബര്‍ 10ന് വൈകീട്ട് അഞ്ചിനകം ലഭിച്ചിരിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക് -വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കും