കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപറ്റുന്ന 2023 ഡിസംബര്‍ 31 വരെ വരെ പെന്‍ഷന്‍ ഉത്തരവായിട്ടുള്ള തൊഴിലാളി കുടുംബ/ സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള വാര്‍ഷിക മസ്റ്ററിംഗ് സെപ്തംബര്‍ 30 വരെ നടത്താമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി മേല്‍ പറഞ്ഞ സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് നടത്തേണ്ടതാണ്.നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തികരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നാം തിയതി മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താവുന്നതാണ്. എന്നാല്‍ അവര്‍ക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതല്‍ക്കുള്ള പെന്‍ഷന്‍ മാത്രമെ ലഭിക്കുകയുള്ളു. മസ്റ്ററിംഗ് നടത്താത്ത കാലയളവിലെ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0491-2515765