palakkad express news

സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ ആറ് മുതല്‍ 14 വരെ

ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുംഓണത്തോടനുബന്ധിച്ച് വിലനിയന്ത്രണം ലക്ഷ്യമിട്ട്  സെപ്റ്റംബര്‍ ആറ് മുതല്‍ 14 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന് വൈകീട്ട് നാലിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. എ.പ്രഭാകരന്‍ എം.എല്‍.എ അദ്ധ്യക്ഷനാകും. പാലക്കാട് എം.പി  വി.കെ. ശ്രീകണ്ഠന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പാലക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ പ്രമിള ശശിധരന്‍ ആദ്യവില്പന നടത്തും.ഓണം ജില്ല ഫെയറിന്റെ പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ രാത്രി 8 മണി വരെ ആയിരിക്കും. ജില്ല ഓണം ഫെയര്‍ കൂടാതെ താലൂക്ക്തല ഓണം ഫെയറും, നിയോജക മണ്ഡലതല ഓണം ഫെയറുകളും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ നടക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *