ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ അംഗങ്ങള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡിന്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തതായി പാലക്കാട് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതര്‍ക്ക് നാല് ലക്ഷവും പെന്‍ഷണര്‍മാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷവും പരിക്കേറ്റ അംഗങ്ങള്‍ക്ക് 50000/-വും മറ്റ് രീതിയില്‍ ദുരന്തം ബാധിച്ചവര്‍ക്ക് 5000/-വുമാണ് ആശ്വാസ ധനസഹായമായി നല്‍കിയത്. മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേര്‍ക്കായി 15,35,000/ രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തില്‍ ബോര്‍ഡ് വിതരണം ചെയ്തത്. കല്‍പ്പറ്റ ഹരിതഗിരി ഹോട്ടലില്‍ നടന്ന പരിപാടി ബോര്‍ഡ് ചെയര്‍മാന്‍ വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.സുനില്‍ അദ്ധ്യക്ഷനായിരുന്നു. ബോര്‍ഡ് ഡയറക്ടമാരായ മണ്ണാറം രാമചന്ദ്രന്‍, തമ്പി കണ്ണാടന്‍, സലിം തെന്നിലപുരം, റ്റി.എം.ജമീല, പ്രശാന്ത്, അക്കൗണ്ട്‌സ് ഓഫീസര്‍ ശാലീന.ഡി.എല്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബിജു.പി വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.