palakkad express news

Local News

തൃശ്ശൂരില്‍ ജൂണ്‍ 11-ന് ഓറഞ്ച് അലര്‍ട്ട്;കര്‍ശന മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം

തൃശ്ശൂര്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ജൂണ്‍ 11-ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള 2025-ലെ കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക ദുരന്തപ്രതികരണ മാര്‍ഗ്ഗരേഖ (ഓറഞ്ച് ബുക്ക്) പ്രകാരം ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന അതിശക്തമായ മഴ മണ്ണിടിച്ചില്‍, വെള്ളക്കെട്ട്, …

തൃശ്ശൂരില്‍ ജൂണ്‍ 11-ന് ഓറഞ്ച് അലര്‍ട്ട്;കര്‍ശന മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം Read More »

ശക്തമായ ചുഴലിക്കാറ്റിൽ ഒൻപതോളം വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചു

ഇന്ന്(ജൂൺ 9) രാവിലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ തൃശ്ശൂർ താലൂക്കിലെ നടത്തറ വില്ലേജിലെ മുറിയൻകുന്ന് ഉന്നതി പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒൻപതോളം വീടുകൾക്ക് ഭാഗിക നാശ നഷ്ടം സംഭവിച്ചു. ആളപായമില്ല. ഇതിനു പുറമെ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ വിദ്യ മന്ദിർ കെ.ജി സെക്ഷൻ കോംമ്പൗണ്ടിലെ ഒരു പടുകൂറ്റൻ മരവും കടപുഴകി വീണു. കെട്ടിടത്തിന്റെ ട്രസ് മേഞ്ഞ ഷീറ്റും ഇളകി മാറിയിട്ടുണ്ട്. കൂടാതെ കെ ജി സെക്ഷനിലേക്കുള്ള വഴിയുടെ അരികിലായുള്ള രണ്ട് തേക്ക് മരങ്ങളും കടപുഴകി സമീപത്തായി പാർക്ക് ചെയ്തിരുന്ന …

ശക്തമായ ചുഴലിക്കാറ്റിൽ ഒൻപതോളം വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചു Read More »

പാലക്കാട് താലൂക്ക് വികസന സമിതി യോഗം; വിവിധ ജനകീയ പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലിന് നിര്‍ദ്ദേശം

പാലക്കാട് താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വി.കെ ശ്രീകണ്ഠന്റെ എം.പിയുടെ പ്രതിനിധി പ്രകാശ് കാഴ്ചപറമ്പില്‍ അധ്യക്ഷനായി. കല്‍പ്പാത്തി ഹോമിയോ ആശുപത്രി മാറ്റുന്നതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കകത്ത് അനുയോജ്യമായ കെട്ടിടം അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍ മുഖേന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സമിതി തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി ലിങ്ക് റോഡില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും, സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളില്‍ ബസുകള്‍ നിര്‍ത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി കബീര്‍ വെണ്ണക്കര …

പാലക്കാട് താലൂക്ക് വികസന സമിതി യോഗം; വിവിധ ജനകീയ പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലിന് നിര്‍ദ്ദേശം Read More »

നിര്യാതനായി

പഴയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷിന്റെ പിതാവ് തൃക്കണ്ണായി ചെറു കണ്ടത്തിൽ ചന്ദ്രശേഖരൻ (68)നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടക്കും ഭാര്യ ഭാഗ്യലക്ഷ്മി മക്കൾ സുമേഷ് രാധിക മരുമകൻ പ്രിയൻ മരുമകൾ രഹന

ബസ് ജീവനക്കാർ പോലീസ് കസ്റ്റഡിയിൽ

പഴയന്നൂർ ബസ്റ്റാൻഡിൽ നിന്നും ഇന്ന് രാവിലെയാണ് ഷാസ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിൽ എടുത്തത് ഇവർ ലഹരി ഉപയോഗിച്ചതായി സംശയം ഉണ്ടെന്നും ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പഴയന്നൂർ പോലീസ് എസ് എച്ച് ഓ പറഞ്ഞു

കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് സർക്കാർ ജോലി നൽകണം-ബാലാവകാശകമ്മിഷൻ

സർക്കാർ സംവിധാനങ്ങുടെ വീഴ്ചയെതുടർന്ന് പാലക്കാട് 9 വയസുകാരിയുടെ കൈ നഷ്ടപ്പെട്ട സാഹചര്യം പരിഗണിച്ച് കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ അംഗം ഷാജേഷ് ഭാസ്കർ പി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്. കുട്ടിക്ക് സാധാരണ ജോലിയിൽ ഏർപ്പെടാനോ വരുമാനം നേടാനോ സാധിക്കില്ല. സർക്കാർ ഏറ്റെടുത്തിട്ടുള്ള തുടർപഠന ചെലവ് 21 വയസുവരെ ലഭിക്കുന്നു എന്ന് പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫീസറും കുട്ടിയുടെ തുടർചികിത്സ …

കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് സർക്കാർ ജോലി നൽകണം-ബാലാവകാശകമ്മിഷൻ Read More »

കാലവർഷം കനക്കുന്നു കർശന നിർദേശവുമായി എംഎൽഎ യു ആർ പ്രദീപ്

കാലവർഷം – അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണം- യു.ആർ പ്രദീപ് എം.എൽ.എ. കാലവർഷം അതിശക്തമാകാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വരുന്നത് കണക്കിലെടുത്ത് കാലവർഷക്കെടുതികളും ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ, ഗ്രാമപഞ്ചായത്ത് റോഡുകൾ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തി പ്രദേശങ്ങൾ മുതലായ സ്ഥലങ്ങളിൽ കാലപ്പഴക്കത്താൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള മരങ്ങളും അപകട ഭീഷണിയുള്ള മരകൊമ്പുകളും മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, വനംവകുപ്പ് ഡിവിഷൻ …

കാലവർഷം കനക്കുന്നു കർശന നിർദേശവുമായി എംഎൽഎ യു ആർ പ്രദീപ് Read More »

ലോക പരിസ്ഥിതി ദിനാചരണം നടത്തി

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. പഴയന്നൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചു. പഴയന്നൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ തസ്നിമോൾ സ്വാഗതം പറഞ്ഞു പഴയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് …

ലോക പരിസ്ഥിതി ദിനാചരണം നടത്തി Read More »

സൗജന്യ തൊഴില്‍ മേള

അസാപ് കേരളയുടെ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ ആറിന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. തൊഴില്‍ മേളയുടെ ഭാഗമായി പത്താം ക്ലാസ്/ ഐ.ടി.ഐ കഴിഞ്ഞവര്‍ക്കായി മൂന്ന് വര്‍ഷത്തെ വര്‍ക്ക് ഇന്റഗ്രേറ്റഡ് ഡിപ്ലോമ പ്രോഗ്രാമിലേക്കും തെരഞ്ഞെടുപ്പ് നടക്കും. മാസം 15,500 രൂപ വരെ സ്‌റ്റൈപന്‍ഡ്, താമസ സൗകര്യം, ഭക്ഷണം, പരിശീലനം എന്നിവ ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ ആറിന് രാവിലെ 9.30-ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം …

സൗജന്യ തൊഴില്‍ മേള Read More »

ഓറഞ്ച് അലർട്ട്: ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം – ദുരന്ത മുന്നൊരുക്കങ്ങൾ ശക്തമാക്കി

തൃശൂർ : കേന്ദ്ര കാലാവസ്ഥ വകുപ്പ് 2026 ജൂൺ 03, 04, 05 തീയതികളിൽ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ അടിയന്തര മുന്നൊരുക്കങ്ങളും ജാഗ്രതാ നടപടികളും ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായി ജില്ലാ കളക്ടർ അറിയിച്ചു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച മൺസൂൺ ദുരന്ത പ്രതികരണ മാർഗ്ഗരേഖ (Orange Book 2025) അനുസരിച്ച് എല്ലാ വകുപ്പുകൾക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിനും ജാഗ്രതാ നടപടികൾ ശക്തമാക്കുന്നതിനുമായി നിർദ്ദേശം …

ഓറഞ്ച് അലർട്ട്: ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം – ദുരന്ത മുന്നൊരുക്കങ്ങൾ ശക്തമാക്കി Read More »

ഐ.എച്ച്.ആര്‍.ഡിയിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

*ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) വിവിധ കേന്ദ്രങ്ങളില്‍ 2026 ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ, 2 സെമസ്റ്റര്‍) യോഗ്യത ഡിഗ്രി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്, 2 സെമസ്റ്റര്‍) യോഗ്യത ബി.ടെക്/ ബി.എസ്സ്.സി (സി.എസ്)/ ബി.സിഎ/ എം.ടെക്/ എം.സി.എ/ എം.എസ്സ്.സി (സി.എസ്). ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ …

ഐ.എച്ച്.ആര്‍.ഡിയിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More »

പരിസ്ഥിതി ദിനാഘോഷം; മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും

ലോകപരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന കാഴ്ച്ചബംഗ്ലാവും മൃഗശാലയും, തൃശ്ശൂരില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ അഞ്ചിന് നടക്കുന്ന പരിസ്ഥിതി ദിന ചടങ്ങുകള്‍ യുവജനക്ഷേമം, കായികം, രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം, മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് രാവിലെ 11 ന് തൃശ്ശൂര്‍ മ്യൂസിയം ആന്‍ഡ് മൃഗശാലാ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ശലഭോദ്യാനത്തിന്റെ പ്രാരംഭ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൃഗശാല വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. …

പരിസ്ഥിതി ദിനാഘോഷം; മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും Read More »

ദിശ അവലോകന യോഗം ചേര്‍ന്നു

തൃശൂർ :സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ തല അവലോകനം നടത്തുന്നതിനായി ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗം ചേര്‍ന്നു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയില്‍ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീഷിന്റെ സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റിലെ എക്സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ …

ദിശ അവലോകന യോഗം ചേര്‍ന്നു Read More »

_കുരുന്നുകളെ വരവേറ്റ് ജില്ലാതല പ്രവേശനോത്സവം_

തുല്യതയുള്ള, സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കും: മന്ത്രി എന്‍. ഷംസുദ്ദീന്‍വിവേചനങ്ങള്‍ ഇല്ലാത്ത, തുല്യതയുള്ള, സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍. പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പ്രവേശനോത്സവത്തില്‍ വീഡിയോ സന്ദേശം മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്‌കൂളുകള്‍ പഠനത്തിന് മാത്രമുള്ള ഇടമല്ലെന്നും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പറന്നുയരാനുമുള്ള ചുവടുവെപ്പുകളാണ് വിദ്യാലയങ്ങളില്‍ നിന്ന് ആര്‍ജിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ പ്രകടിപ്പിക്കാനും കുട്ടികള്‍ക്ക് കഴിയുന്ന ക്ലാസ് …

_കുരുന്നുകളെ വരവേറ്റ് ജില്ലാതല പ്രവേശനോത്സവം_ Read More »

അക്ഷരമുറ്റങ്ങൾ ഉണർന്നു; പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവഹിച്ചു

വേനലവധി കഴിഞ്ഞ് സ്കൂൾ മണികൾ വീണ്ടും മുഴങ്ങി. അക്ഷരമുറ്റങ്ങൾ പുത്തൻ പ്രതീക്ഷകളോടെ ഉണർന്നു. സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മാള കോട്ടയ്ക്കൽ എസ്.സി.ജി. എച്ച്.എസ്.എസിൽ യുവജനക്ഷേമ, കായികവകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് നി‍വഹിച്ചുമാ‍‍ർക്കിന്റെ പേരിൽ വിദ്യാർഥികളെ താരതമ്യം ചെയ്യുന്ന പ്രവണത രക്ഷിതാക്കൾ അവസാനിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടി മികച്ച മകനോ മികച്ച പൗരനോ ആകണമെന്നില്ല. പഠനത്തിന്റെ പേരിൽ വിലയിരുത്തപ്പെടുന്നത് കാരണം വലിയ സമ്മർദ്ദമാണ് ഇക്കാലത്ത് കുട്ടികൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. പോരായ്മകൾ …

അക്ഷരമുറ്റങ്ങൾ ഉണർന്നു; പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവഹിച്ചു Read More »

തണൽ വികസന സമിതി ഇരുപത്തിയൊന്നാം വാർഷികം ആഘോഷിച്ചു

തിരുവില്ലാമല: കുടിവെള്ള വിതരണത്തിൽ രണ്ട് പതിറ്റാണ്ട് വിജയകരമായി പൂർത്തിയാക്കിയ തണൽ വികസന സമിതി ഇരുപത്തിയൊന്നാം വാർഷികം ആഘോഷിച്ചു തിരുവില്വാമല കുടുംബാരോഗ്യ കേന്ദ്രം ഹാളിൽ നടന്ന വാർഷികാഘോഷങ്ങൾക്ക് സമിതി പ്രസിഡന്റ് സുരേന്ദ്രന്റെ അധ്യക്ഷതയിൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലപണിക്കർ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബിരജിത പഴയന്നൂർ ബ്ലോക് പഞ്ചായത്ത് അംഗം ജയന്തി സമിതി സെക്രട്ടറി ആശാകൃഷ്ണകുമാർ ട്രഷറർ കേശവൻ വൈസ് പ്രസിഡന്റ് ശിവൻ ജോയിന്റ് സെക്രട്ടറി അബ്ദുൽ …

തണൽ വികസന സമിതി ഇരുപത്തിയൊന്നാം വാർഷികം ആഘോഷിച്ചു Read More »

അക്ഷരോന്നതി ‘ ജില്ലാതല പുസ്തക വിതരണം നടത്തി

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന അക്ഷരോന്നതി പദ്ധതിയുടെ പുസ്തക വിതരണം സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മണിയൻ കിണർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനു വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി. ജില്ലയിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വായന സംസ്കാരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് …

അക്ഷരോന്നതി ‘ ജില്ലാതല പുസ്തക വിതരണം നടത്തി Read More »

ആദരം 2026′ വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണം നാളെ

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കായി ‘ആദരം 2026’ സംഘടിപ്പിക്കുന്നു. നാളെ (മെയ് 30) ലക്കിടി നെഹ്‌റു കോളേജില്‍ രാവിലെ 9.30ന് നടക്കുന്ന പരിപാടി അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷനാകും.

ഊര് ജദ്ദ് 2026 തമ്പും ഗോത്രഭൂമിയും ആദിവാസി ചിന്താശിബിരം നടത്തി

അഗളി : ആദിവാസി കൂട്ടായ്മയായ തമ്പ് ന്റെയും മേഖലയിലെ പ്രസിദ്ധികരണമായ ഗോത്ര ഭൂമിയുടെയും ആഭിമുഖ്യത്തിൽ ആനക്കട്ടി നമിത്തിടം ഹാർമണി ഹാളിൽ നടന്ന കേരളത്തിലെ ആദിവാസി നേതാക്കളുടെ ബൗദ്ധിക സദസായ ഊര് ജദ്ദ് വേറിട്ട അനുഭവ സാക്ഷ്യമായി. കേരളത്തിലെ വിവിധ ആദിവാസി മേഖലകളെയും സംഘടനകളെയും പ്രധിനിധികരിച്ചു അറുപതോളം ആദിവാസി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുകയും അവരുടെ നിർദ്ദേശങ്ങളും , അനുഭവസാക്ഷ്യങ്ങളും , ആശങ്കകളും പങ്ക് വെക്കുകയുണ്ടായി. ചിന്താശിബിരം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്ലൻ ഉൽഘാടനം ചെയ്തു. കുറഞ്ഞത് 25 …

ഊര് ജദ്ദ് 2026 തമ്പും ഗോത്രഭൂമിയും ആദിവാസി ചിന്താശിബിരം നടത്തി Read More »

ജില്ലാ കളക്ടർ കെ സുധീർ ചുമതലയേറ്റു

പാലക്കാട് ജില്ലാ കളക്ടറായി കെ സുധീർ ചുമതലയേറ്റു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം 2018-ലെ കേരള കേഡർ ഐ.എ.എസ്. ബാച്ച് ഉദ്യോഗസ്‌ഥനാണ്.ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സ്വകാര്യമേഖലയിൽ ഉൾപ്പെടെ ജോലി ചെയ്ത ഇദ്ദേഹം വ്യവസായ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സർക്കാർ സേവനം ആരംഭിച്ചത്. വകുപ്പിൽ അഡീഷനൽ ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ഐഎഎസ് ലഭിക്കുന്നത്. എൻട്രൻസ് കമ്മിഷണർ, സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, ഹാൻഡ്‍ലൂം ഡയറക്ടർ, ന്യൂനപക്ഷ വികസന …

ജില്ലാ കളക്ടർ കെ സുധീർ ചുമതലയേറ്റു Read More »