പഴയന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന വി യു രാധാകൃഷ്ണന്റെ ന്യൂജൻ കുതിരകൾ എന്ന പുസ്തക പ്രകാശനം പഴയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ആർ ഗോപകുമാർ പുസ്തക പ്രകാശനം നടത്തി ആദ്യപ്രതി പിടിഎ പ്രസിഡന്റ് എ ബി ഷാജു സ്വീകരിച്ചു പുസ്തകം പരിചയപ്പെടുത്തൽ കാർട്ടൂണിസ്റ്റ് മധുസൂദനൻ നിർവഹിച്ചു അധ്യാപകരായ വനവാസൻ, എൻ കെ ബിനോജ്, സന്ദീപ് സോമനാഥൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു എ എസ് അൻസ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഡോണ നന്ദിയും പറഞ്ഞു പുസ്തക രചയിതാവ് വി യു രാധാകൃഷ്ണനും സംസാരിച്ചു പഴയന്നൂരിന്റെ പാരിതോഷികങ്ങൾ എന്ന ആമുഖത്തോടെയാണ് പുസ്തകം തുടങ്ങുന്നത്, നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് വി യു രാധാകൃഷ്ണൻ