
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സാംക്രമിക രോഗങ്ങളും പകർച്ചവ്യാധികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് , പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രശാന്തി .പി.യുടെ അദ്ധ്യക്ഷതയിൽ യോഗം നടന്നു.യോഗത്തിൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ: കെ.കെ. ഗൗതമൻ ബ്ലോക്ക് തല റിപ്പോർട്ട് അവതരിപ്പിച്ചു .വൈസ് പ്രസിഡന്റ് കെ പി അനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പെഴസൺ മാരായ ദേവിക രാജേന്ദ്രൻ, സജി ഒ.എസ് , ബീന ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ കെപി ഷാജി, അശോക് കുമാർ, വിനു, രാധാകൃഷ്ണൻ, ഷൈലജ, ചേലക്കര താലൂക്ക് സൂപ്രണ്ട് ഡോ: സുനിൽകുമാർ, തിരുവില്വാമല കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ: ജോർജ് മരിയ കുറ്റിക്കാട് മറ്റു കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർ , ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് , ഹെൽത്ത് ഇൻസ്‌പെടർമാർ, ജെ എച്ച്.ഐ മാർ, ഡാറ്റാ മാനേജർ എന്നിവർ പങ്കെടുത്തു.നിലവിൽ ചെയ്തുവരുന്ന പകർച്ചവ്യാധി നിയന്ത്രണവുമായി ചെയ്തുവരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്തുരോഗ പരിശോധനകകളും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
