പഴയന്നൂർ പുത്തരിതറ റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പഴയന്നൂർ കെഎസ്ഇബി നടത്തിയ മിന്നൽ പരിശോധനയിലാണ് കെട്ടിടത്തിലെ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ നേരിട്ട് കേബിൾ മുഖാന്തരം വീടിന്റെ അകത്തെ പ്രത്യേകമുറിയിൽ എത്തിക്കുകയും തുടർന്ന് അവിടെ നിന്നും സ്വന്തമായി ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിച്ച് ലോഡ് കുറിച്ചാണ് വൈദ്യുതി ഉപയോഗിച്ചിരുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു പഴയന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിശോധനയിൽ കണ്ടെത്തിയ കറണ്ട് മോഷണത്തിന് 90000 രൂപ പിഴ അടപ്പിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഇവിടെ നിന്നും വൈദ്യുതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റുള്ള സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടോ എന്നത് അവിടുത്തെ ഇലക്ട്രിക് ബില്ലുകൾ പരിശോധിച്ച ശേഷം ഉറപ്പാക്കും എന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബി വിജിലൻസ് വിഭാഗവും അന്വേഷണം നടത്തും
കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരുടെ പേരു വിവരങ്ങൾ തൽക്കാലം പ്രസിദ്ധപ്പെടുത്തുന്നില്ല.