
പഴയന്നൂർ: രണ്ട് ഗ്രാം ഒറിജിനൽ സ്വർണം കൊടുത്ത് 2 കിലോ വരുന്ന മുക്കുപണ്ട ആഭരണങ്ങൾ സ്വർണം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചീരക്കുഴി സ്വദേശി അരുൺ ദാസിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കർണാടക സ്വദേശി ഗണേഷ്, രാഹുൽ 77 വയസ്സുള്ള റമ്പായ എന്ന സ്ത്രീ ഉൾപ്പെടെ മൂന്നുപേരെയാണ് പഴയന്നൂർ സിഐ സുധിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്, ഗ്രേഡ് എ എസ് ഐ സുനിൽകുമാർ, ഗ്രേഡ് എസ് സിപിഒ നിതിൻ ജോൺസൺ വിഷ്ണു വിപിൻ ശ്രീരാജ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്