
തിരുവനന്തപുരം: ഉന്നതിക്ക് പകരംഅന്തസിന്റെയും ആത്മാഭാമാനത്തിന്റെയും പര്യായമായ ഊര് എന്ന പേര് നല്കണമെന്ന് ഊര്ജദ്ദ് ഭാരവാഹികൾ സർക്കാറിനോട് ആവശ്യപ്പെട്ടു. തമ്പ് -ന്റെയും ഗോത്രഭൂമിയുടെയും സംയുക്താഭിമുഖ്യത്തിൽ അട്ടപ്പാടിയിലാണ് കേരളത്തിലെ ആദിവാസികളുടെ ബൗദ്ധിക സദസായ ഊര്ജ് ദ്ദ് സംഘടിപ്പിച്ചത്. അതിൽ ഉയർന്ന് വന്ന 64 – ഇന നിർദ്ദേശങ്ങളാണ് തമ്പ് അദ്ധ്യക്ഷനും ഗോത്രഭുമി പത്രാധിപരുമായരാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പട്ടിക വിഭാഗക്ഷേമ വകുപ്പു മന്ത്രിക്ക് സമർപ്പിച്ചത്.ആദിവാസി നേതാക്കളുടെ നിർദ്ദേശങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും തീരുമാനങ്ങൾ കൈകൊള്ളുമെന്നും മന്ത്രികെ.എ തുളസിഭാരവാഹികൾക്ക് ഉറപ്പുനല്കി. ബഡ്ജറ്റ് സെക്ഷന് ശേഷം പ്രധാന ആദിവാസി മേഖലകൾ സന്ദർശിച് ജനതയുമായി നേരിട്ട് സംവദിക്കും. മന്ത്രി പറഞ്ഞു.രാജേന്ദ്ര പ്രസാദിനെ കൂടാതെ കെ.എ. രാമു, സുധീഷ് എം., മണികണ്ഠൻ, പരമേശ്വരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. സംഘo വനിത ശിശുക്ഷേമ വകുപ്പു മന്ത്രി അഡ്വ ബിന്ദു കൃഷ്ണ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർക്കും നിവേദനങ്ങൾ സമർപ്പിച്ചു രാജേന്ദ്രപ്രസാദ് എഴുതിയ വനാവകാശ നിയമം: അവകാശവും പ്രയോഗവും എന്ന പുസ്തകവും, തമ്പ് – 30 വർഷത്തെ നാൾവഴിക്കും മന്ത്രിക്ക് സമർപ്പിച്ച.