palakkad express news

Local News

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

തിരുവില്വാമല : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവില്വാമല യൂണിറ്റും ലയൺസ് ക്ലബ്ബ് തിരുവില്വാമലയും, ഹരിത റസിഡൻസ് അസോസിയേഷനും ,മലപ്പുറം ഐറ്റീസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻ്റ് പി നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ എം.വി. അശോകൻ അധ്യക്ഷനായിരുന്നു. കെ. ജയപ്രകാശ്കുമാർ, കെ.എസ്.എ മജീദ് , കെ .സി . സഞ്ജു, രവി നായർ …

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി Read More »

കൊണ്ടാഴി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി: 30 ലക്ഷം രൂപയുടെ നവീകരണത്തിന് തുടക്കമായി മന്ത്രി വീണാ ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു

കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 30 ലക്ഷം രൂപ ചെലവിൽ ദേശീയ ആയുഷ് മിഷൻ ഫണ്ടിൽ നിന്നാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കെട്ടിട നവീകരണ പ്രവർത്തികളുടെ ശിലാസ്ഥാപന ഉദ്ഘാടനം ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് …

കൊണ്ടാഴി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി: 30 ലക്ഷം രൂപയുടെ നവീകരണത്തിന് തുടക്കമായി മന്ത്രി വീണാ ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു Read More »

ഒറ്റപ്പാലം നഗരസഭയിൽ ഇപ്പോൾ ഉത്ഘാടനങ്ങളുടെ തിരക്ക് ആണ്………

കഴിഞ്ഞ 14 ആം തിയതി ഉത്ഘാടനം നടത്തിയ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ബ്ലഡ്‌ ബാങ്ക് ഇപ്പോളും പ്രവർത്തനം തുടങ്ങിയില്ല. മെഡിക്കൽ ഓഫീസർ ചാർജ് ഇല്ലാ എന്നതാണ് പ്രശ്നം. ആശുപത്രിയിലെ ഏതെങ്കിലും ഡോക്ടർക്ക് ചാർജ് കൊടുത്ത് പ്രവർത്തനം ആരംഭിക്കാൻ സാധ്യമാകുന്ന അവസ്ഥയിലും യാതൊരു നടപടിയും ഇതുവരെ ആശുപത്രി അധികൃതർ സ്വീകരിച്ചിട്ടില്ല.ബ്ലഡ്‌ എടുക്കുവാനും, കൊടുക്കുവാനും ഇത്ര ദിവസമായിട്ടും സാധിച്ചില്ല എന്നതാണ് യാഥാർഥ്യം..ഉദ്ഘാടനം നടത്തി പോകുന്ന ഭരണനേതൃത്വം പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല..ഉത്ഘാടനം നടത്തുന്നവർ നടത്തുവാൻ കാണിക്കുന്ന ഉത്സാഹം അത് പ്രവർത്തികമാകുവാനും …

ഒറ്റപ്പാലം നഗരസഭയിൽ ഇപ്പോൾ ഉത്ഘാടനങ്ങളുടെ തിരക്ക് ആണ്……… Read More »

നെയ്യാമൃത് മഠം പരിപാലന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.

വടകര ; പുറമേരി ശ്രീചിത്ര ഹാളിൽ വെച്ചുചേർന്ന ജനറൽബോഡിയിൽ വച്ച് പുറമേരി കൊഴുക്കണ്ണൂർ നെയ്യമൃത് മഠം പരിപാലന സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വിജയകുമാർ ചരുവത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നെയ്യമൃത് മഠം ട്രസ്റ്റ് ചെയർമാൻ താഴെ പുനത്തിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനീഷ് കൊടോളി ഭരണ റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ടി പി ഹരികൃഷ്ണൻ,സി കെ ചന്ദ്രൻ,ഷിബിൻ വില്ലാട്ട്, ശശീന്ദ്രൻ മുതുവാട്ട്, മനോജൻ മുതുവാട്ട്, പ്രഭാകരൻ മാസ്റ്റർ ടി കെ, വിശ്വനാഥൻ തുളസീദളം, …

നെയ്യാമൃത് മഠം പരിപാലന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. Read More »

മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബർ 27ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 27ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 28ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.കേരള തീരത്ത് ഇന്ന് (ഒക്ടോബർ 26) മുതൽ 28 വരെയും, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 29 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം മെഡിക്കൽ കോളേജ്

ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയാകാൻ കോട്ടയം മെഡിക്കൽ കോളേജ്** സർക്കാർ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കുന്നത് ആദ്യമായിഅവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കൽ കോളേജ് ഒരുങ്ങുന്നത്. സർക്കാർ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം …

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം മെഡിക്കൽ കോളേജ് Read More »

ഷെഫിയെ എംഎൽഎ യു ആർ പ്രദീപ് അനുമോദിച്ചു

എംബിബിഎസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ പാറക്കുളം കോണോത്ത് പറമ്പിൽ സോഫിയുടെ മകൾ ഷെഫിയെയാണ് എംഎൽഎ യു ആർ പ്രദീപ് വീട്ടിലെത്തി അനുമോദിച്ചത്. വാർഡ് മെമ്പർ കെ എം അസീസ് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സുലൈമാൻ മറ്റു കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു

ചേലക്കര മണ്ഡലം – ആശുപത്രി കെട്ടിടങ്ങൾക്ക് ഒരുകോടി 41 ലക്ഷം രൂപ അനുവദിച്ചതായി യു.ആർ പ്രദീപ് എംഎൽഎ

ചേലക്കര നിയോജകമണ്ഡലത്തിലെ വള്ളത്തോൾ നഗർ പഞ്ചായത്ത് വെട്ടിക്കാട്ടിരി ഫാമിലി വെൽനെസ്സ് സെന്റർ, കൊണ്ടഴി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന ചേലക്കോട് സബ് സെന്റർ, എന്നിവയുടെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് നാഷണൽ ഹെൽത്ത് മിഷൻ കേരള-യിൽ നിന്നും ഓരോന്നിനും 55.5 ലക്ഷം രൂപ വീതം അനുവദിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. നിർമ്മിതി കേന്ദ്ര തൃശ്ശൂർ-ന് ആണ് ഇവയുടെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത് . ഇതിനുപുറമേ കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി ആയുർവേദ ഡിസ്പൻസറി കെട്ടിടത്തിനു മുകളിൽ ഹാൾ നിർമ്മാണം …

ചേലക്കര മണ്ഡലം – ആശുപത്രി കെട്ടിടങ്ങൾക്ക് ഒരുകോടി 41 ലക്ഷം രൂപ അനുവദിച്ചതായി യു.ആർ പ്രദീപ് എംഎൽഎ Read More »

3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 277 ആരോഗ്യ കേന്ദ്രങ്ങൾക്ക് എൻ.ക്യു.എ.എസ്.സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തൃശൂർ ജനറൽ ആശുപത്രി 94.27 ശതമാനം, വയനാട് അപ്പാട് ജനകീയ ആരോഗ്യ കേന്ദ്രം 90.24 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. കൂടാതെ കണ്ണൂർ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രത്തിന് 90.80 ശതമാനത്തോടെ എൻ.ക്യു.എ.എസ്. പുന:അംഗീകാരവും ലഭിച്ചു. തൃശൂർ ജനറൽ ആശുപത്രിയ്ക്ക് എൻ.ക്യു.എ.എസ്. (94.27 …

3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം Read More »

തയ്യൽ തൊഴിലാളി മേഖലയിൽ സമഗ്ര മുന്നേറ്റം ലക്ഷ്യം : മന്ത്രി വി ശിവൻകുട്ടി

തയ്യൽ തൊഴിലാളി മേഖലയിൽ ക്ഷേമനിധി ബോർഡിലൂടെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും തൊഴിലാളികളുടെ സമഗ്രമായ മുന്നേറ്റത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള തയ്യൽ തൊഴിലാളി ക്ഷേമിനിധി ബോർഡിന്റെ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ടാഗോർ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.കുടിശ്ശിക നിവാരണവും അധിക വരുമാനവും ഉൾപ്പടെ തൊഴിൽ മേഖലയിൽ സമഗ്രമായ പരിഷ്‌ക്കാരങ്ങൾ സർക്കാർ നടപ്പിലാക്കി വരികയാണ്. സമ്പൂർണമായ ക്ഷേമ വ്യവസ്ഥയിലേക്ക് …

തയ്യൽ തൊഴിലാളി മേഖലയിൽ സമഗ്ര മുന്നേറ്റം ലക്ഷ്യം : മന്ത്രി വി ശിവൻകുട്ടി Read More »

വികസനം വരുംതലമുറകൾക്ക് വേണ്ടി നടപ്പിലാക്കണം: യു ആർ പ്രദീപ് എം എൽ എ

പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് യു ആർ പ്രദീപ് എം എൽ എ ഉദ്ഘാടനം ചെയ്തു. കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ വികസനം നടപ്പിലാക്കുന്നതിന് കഴിയണമെന്നും, സമയബന്ധിതമായി മുഴുവൻ തുകയും ചെലവഴിച്ച പാഞ്ഞാൾ പഞ്ചായത്ത് നാടിന് മാതൃകയാണെന്നും പഞ്ചായത്തിനെ അഭിനന്ദിച്ചുകൊണ്ട് എംഎൽഎ പറഞ്ഞു. ജില്ലയിൽ മികച്ച പ്രവർത്തനം നടത്താനും, അഴിമതിമുക്തമായ രീതിയിൽ വികസനം നടത്താനും കഴിഞ്ഞതായും വികസനമെന്നത് വരും തലമുറകൾക്ക് കൂടി ഉള്ളതാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.ചടങ്ങിൽ പഞ്ചായത്ത് വികസന രേഖയുടെ പ്രകാശനം യു ആർ പ്രദീപ് എം എൽ …

വികസനം വരുംതലമുറകൾക്ക് വേണ്ടി നടപ്പിലാക്കണം: യു ആർ പ്രദീപ് എം എൽ എ Read More »

പി.ജി.നഴ്സിംഗ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെയും 2025-26 ലെ പി.ജി.നഴ്സിംഗ് കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala@gov.in ൽ പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തിയവരുടെ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റിൽ പരാതികൾ ഉള്ളപക്ഷം 15 ന് ഉച്ചയ്ക്ക് 1 ന് മുൻപായി ceekinfo.cee.kerala@gov.in ഇ-മെയിൽ മുഖേന പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ച ശേഷം …

പി.ജി.നഴ്സിംഗ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു Read More »

‘ത്രാങ്ങാലി’ എൻ എസ് എസ് കരയോഗം കുടുംബ സംഗമം നടത്തി.

*ഒറ്റപ്പാലം: ‘ത്രാങ്ങാലി’ എൻ എസ് എസ് കരയോഗം കുടുംബ സംഗമം നടന്നു. പരിപാടി എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡൻ്ററും ഡയറക്ടർ ബോർഡ് മെമ്പറുമായ പി നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് കെ എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു കരയോഗം സെക്രട്ടറിയും ഒറ്റപ്പാലം താലൂക്ക് യൂണിയൻ കമ്മിറ്റി അംഗവുമായ മൊയ്യത്ത് മോഹൻദാസ് ,താലൂക്ക് യൂണിയൻ കമ്മിറ്റി അംഗവും എം എസ് എസ് എസ് കോഡിനേറ്റർ രാമദാസ് ,യൂണിയൻ കമ്മിറ്റി അംഗം അകലൂർ …

‘ത്രാങ്ങാലി’ എൻ എസ് എസ് കരയോഗം കുടുംബ സംഗമം നടത്തി. Read More »

വികസനം ജനങ്ങളിലേക്ക് എത്തിക്കാൻ പഞ്ചായത്തുകൾക്ക് കഴിഞ്ഞു: യു ആർ പ്രദീപ് എംഎൽഎ

മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് യു.ആർ പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നാടിൻ്റെ വികസനത്തിൻ്റെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പഞ്ചായത്തുകൾക്ക് കഴിഞ്ഞതായും മുള്ളൂർക്കര റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കാൻ കഴിയുമെന്നും വന്യമൃഗ ശല്യം അടക്കമുള്ള വിഷയങ്ങളിൽ പഞ്ചായത്ത് ഉചിതമായ നടപടികൾ സ്വീകരിച്ചതായും യു.ആർ പ്രദീപ് എം.എൽ.എ പറഞ്ഞു.വികസന സദസ്സിൻ്റെ ഭാഗമായി മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രദർശന മേള, വ്യവസായ വാണിജ്യ വകുപ്പ് ഹെൽപ്പ് ഡെസ്ക്, കെ സ്മാർട്ട് ക്ലിനിക്ക്, വിജ്ഞാനകേരളം തൊഴിൽമേള, മെഡിക്കൽ ക്യാമ്പ്, വിപണന മേള …

വികസനം ജനങ്ങളിലേക്ക് എത്തിക്കാൻ പഞ്ചായത്തുകൾക്ക് കഴിഞ്ഞു: യു ആർ പ്രദീപ് എംഎൽഎ Read More »

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം 16ന്

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്ലിക്കേഷൻ ഒക്ടോബർ 16 രാവിലെ 10ന് ടാഗോർ തിയേറ്ററിൽ പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അംശദായ കുടിശിക നിവാരണം, ട്രേഡ് യൂണിയൻ പ്രതിനിധികൾക്കുള്ള സോഫ്റ്റ് വെയർ പരിശീലനം, ആനുകൂല്യവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ തൊഴിൽ നൈപുണ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് എസ്., ലേബർ കമ്മീഷണർ സഫ്ന …

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം 16ന് Read More »

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്- 25 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ കൂടി നിശ്ചയിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂർ, പഴയന്നൂർ, മുല്ലശ്ശേരി, കൊടകര ബ്ലോക്കുകളിലെ 25 ഗ്രാമ പഞ്ചായത്തുകളുടെ സംവരണ പട്ടിക കൂടി ഇന്നലെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. തൃശ്ശൂർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നറുക്കെടുപ്പിലൂടെയാണ് പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായി വാർഡുകൾ നിശ്ചയിച്ചത്. ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബർ 16 വരെ തുടരും.18 ന് ബ്ലോക്ക് …

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്- 25 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ കൂടി നിശ്ചയിച്ചു Read More »

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം; സുപ്രീം കോടതി ആനുകൂല്യം എല്ലാ മാനേജ്‌മെന്റുകൾക്കും നൽകണമെന്ന് സർക്കാർ

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നൽകിയ ആനുകൂല്യം സംസ്ഥാനത്തെ എല്ലാ സ്‌കൂൾ മാനേജ്‌മെന്റുകൾക്കും നൽകണമെന്ന നിലപാട് കോടതിയെ അറിയിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ ആനുകൂല്യം പൊതുവായി എല്ലാ മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കുന്നതിനോട് സർക്കാരിന് അനുകൂല അഭിപ്രായമാണുള്ളത്. ഈ നിലപാട് ഔദ്യോഗികമായി സുപ്രീം കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ പിഞ്ചുകുഞ്ഞിന്ഹൃദ്യത്തിലൂടെ പുതുജീവൻ

കേരളത്തിലായതിനാൽ രക്ഷിച്ചെടുക്കാനായെന്ന് പിതാവ് ഉത്തർപ്രദേശ് സ്വദേശികളായ രുചിയുടേയും ശിശുപാലിന്റേയും നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുത്ത് സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി. വെള്ളിയാഴ്ച ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞ് സുഖമായിരിക്കുന്നു. കൃത്യമായ ഇടപെടലുകളിലൂടെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ചെടുത്ത ഹൃദ്യം ടീമിനേയും ചികിത്സ നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.യുപി ധനൗറ സ്വദേശിയും പുല്ലുവെട്ടുയന്ത്രം ഓപ്പറേറ്ററുമായ ശിശുപാലും ഭാര്യയും രണ്ട് വർഷം മുമ്പാണ് കോട്ടൂർ ആരോഗ്യകേന്ദ്രത്തിന് സമീപം താമസമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസം നിലയ്ക്കാറായ …

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ പിഞ്ചുകുഞ്ഞിന്ഹൃദ്യത്തിലൂടെ പുതുജീവൻ Read More »

ശാഖകളിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണം; ആർ.എസ്.എസ്. നടപടിയെടുത്ത് ശുദ്ധി വരുത്തണമെന്ന് പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ:ആർ.എസ്.എസ്. ശാഖയിൽ പലരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ശാഖയിൽ നടന്ന അതിക്രമങ്ങൾ തനിക്കെതിരെ മാത്രമല്ല എന്ന മൊഴി സത്യമെങ്കിൽ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കളും കുട്ടികളും ശാഖകളിൽ പങ്കെടുക്കുന്നുണ്ട്. ആർ.എസ്.എസ്. നേതൃത്വം നടപടിയെടുത്ത് ആരോപണത്തിൽ ശുദ്ധി വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പെൺകുട്ടികൾക്കെതിരെ എന്ന പോലെ തന്നെ ആൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമവും വലിയ വിപത്താണ്. ഇത്തരം ക്രൂരമായ കുറ്റകൃത്യത്തിൽ സംഘപരിവാർ …

ശാഖകളിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണം; ആർ.എസ്.എസ്. നടപടിയെടുത്ത് ശുദ്ധി വരുത്തണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. Read More »

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കോലം കത്തിച്ചു.

പാലക്കാട്: നപുംസക പ്രയോഗം നടത്തിയ സുരേഷ് ഗോപി മാപ്പുപറയണമെന്ന് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ . നപുംസക പ്രയോഗത്തിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മനുഷ്യത്വ വിരുദ്ധ പരാമർശത്തിലൂടെ പാലക്കാടൻ ജനതയുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്. ഒരു കേന്ദ്ര സഹമന്ത്രിയാണ് ഇത്തരം വിവാദ പ്രസ്ഥാവന നടത്തിയതെന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സുരേഷ് ഗോപിയെ നിയന്ത്രിക്കാൻ ബി ജെ പി തയ്യാറവണം. അല്ലാത്ത പക്ഷം ജനങ്ങൾ …

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. Read More »