കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെയും 2025-26 ലെ പി.ജി.നഴ്സിംഗ് കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala@gov.in ൽ പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തിയവരുടെ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റിൽ പരാതികൾ ഉള്ളപക്ഷം 15 ന് ഉച്ചയ്ക്ക് 1 ന് മുൻപായി ceekinfo.cee.kerala@gov.in ഇ-മെയിൽ മുഖേന പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ച ശേഷം അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2332120, 2338487.

എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനം : മൂന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ പുതുക്കിയ ഷെഡ്യൂൾ പ്രകാരം എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു. ഇതനുസരിച്ച് അപേക്ഷകർക്ക് ഒക്ടോബർ 22 ന് രാത്രി 11.59 വരെ ഓപ്ഷൻ കൺഫർമേഷൻ/ഡിലീഷൻ/പുന:ക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമാകും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 – 2332120, 2338487.
