palakkad express news

‘ത്രാങ്ങാലി’ എൻ എസ് എസ് കരയോഗം കുടുംബ സംഗമം നടത്തി.

*ഒറ്റപ്പാലം: ‘ത്രാങ്ങാലി’ എൻ എസ് എസ് കരയോഗം കുടുംബ സംഗമം നടന്നു. പരിപാടി എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡൻ്ററും ഡയറക്ടർ ബോർഡ് മെമ്പറുമായ പി നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് കെ എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു കരയോഗം സെക്രട്ടറിയും ഒറ്റപ്പാലം താലൂക്ക് യൂണിയൻ കമ്മിറ്റി അംഗവുമായ മൊയ്യത്ത് മോഹൻദാസ് ,താലൂക്ക് യൂണിയൻ കമ്മിറ്റി അംഗവും എം എസ് എസ് എസ് കോഡിനേറ്റർ രാമദാസ് ,യൂണിയൻ കമ്മിറ്റി അംഗം അകലൂർ മുരളീധരൻ ,വനിതാ യൂണിയൻ പ്രസിഡൻറ് ശ്രീമതി കോമളം , ഒ പി ബാലകൃഷ്ണൻ കവളപ്പാറ തുടങ്ങിയവർ സംസാരിച്ചു. എൻഎസ്എസ് ഒറ്റപ്പാലം യൂണിയൻ സെക്രട്ടറി കെ ബി ജയചന്ദ്രൻ,യൂണിയൻ ഇൻസ്പെക്ടർ ഷിബിൻ വി ആർ തുടങ്ങിയവർ പങ്കെടുത്തു.കുമാരി അർച്ചന പി സ്വാഗതം പറഞ്ഞ പരിപാടിയിൽ കുമാരി അഞ്ജന എസ് നന്ദി രേഖപ്പെടുത്തി.തുടർന്ന് കരയോഗ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *