palakkad express news

വികസനം വരുംതലമുറകൾക്ക് വേണ്ടി നടപ്പിലാക്കണം: യു ആർ പ്രദീപ് എം എൽ എ

പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് യു ആർ പ്രദീപ് എം എൽ എ ഉദ്ഘാടനം ചെയ്തു. കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ വികസനം നടപ്പിലാക്കുന്നതിന് കഴിയണമെന്നും, സമയബന്ധിതമായി മുഴുവൻ തുകയും ചെലവഴിച്ച പാഞ്ഞാൾ പഞ്ചായത്ത് നാടിന് മാതൃകയാണെന്നും പഞ്ചായത്തിനെ അഭിനന്ദിച്ചുകൊണ്ട് എംഎൽഎ പറഞ്ഞു. ജില്ലയിൽ മികച്ച പ്രവർത്തനം നടത്താനും, അഴിമതിമുക്തമായ രീതിയിൽ വികസനം നടത്താനും കഴിഞ്ഞതായും വികസനമെന്നത് വരും തലമുറകൾക്ക് കൂടി ഉള്ളതാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.ചടങ്ങിൽ പഞ്ചായത്ത് വികസന രേഖയുടെ പ്രകാശനം യു ആർ പ്രദീപ് എം എൽ എ നിർവഹിച്ചു. വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവഹിച്ചു. ഹരിത കർമ്മ സേന പ്രവർത്തകരെ ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ ആദരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സംഗീതും ഗ്രാമപഞ്ചായത്ത് വികസന നേട്ടങ്ങളുടെ അവതരണം പഞ്ചായത്ത് സെക്രട്ടറി എൻ എം ഷെരീഫും അവതരിപ്പിച്ചു. വികസന സദസിന്റെ ഭാഗമായി വികസന പദ്ധതികളുടെ പ്രദർശനം, കെ-സ്മാർട്ട് ക്ലിനിക്ക് എന്നിവ സംഘടിപ്പിച്ചു.പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ ഇ ഗോവിന്ദൻ സ്ഥിരം സമിതി അംഗങ്ങളായഎ കെ ഉണ്ണികൃഷ്ണൻ, രമണി തലച്ചിറ, നിർമ്മല രവികുമാർ പഞ്ചായത്ത് അംഗങ്ങളായ സന്ദീപ് കൊന്നനാത്ത്, ശ്രീജ രാമചന്ദ്രൻ, കെ വി പ്രകാശൻ, കെ വി സതീഷ്കുമാർ, രാമദാസ് കാറാത്ത്അസിസ്റ്റൻ്റ് സെക്രട്ടറി ടി എ ഖാലിദ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *