palakkad express news

കൊണ്ടാഴി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി: 30 ലക്ഷം രൂപയുടെ നവീകരണത്തിന് തുടക്കമായി മന്ത്രി വീണാ ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു

കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 30 ലക്ഷം രൂപ ചെലവിൽ ദേശീയ ആയുഷ് മിഷൻ ഫണ്ടിൽ നിന്നാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കെട്ടിട നവീകരണ പ്രവർത്തികളുടെ ശിലാസ്ഥാപന ഉദ്ഘാടനം ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, സ്ഥിരം സമിതി അധ്യക്ഷരായ വി. നിഷമോൾ, കെ.കെ. പ്രിയംവദ, പഞ്ചായത്ത് അംഗങ്ങളായ ശിവൻ വീട്ടിക്കുന്ന്, ഒ. പ്രേമലത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. അഭിറാം, മെഡിക്കൽ ഓഫീസർ ഡോ. അപർണ്ണ എസ്. നായർ, സി.ഡി.എസ്. ചെയർപേഴ്‌സൺ എസ്. ഷീന തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *