palakkad express news

ഒറ്റപ്പാലം നഗരസഭയിൽ ഇപ്പോൾ ഉത്ഘാടനങ്ങളുടെ തിരക്ക് ആണ്………

കഴിഞ്ഞ 14 ആം തിയതി ഉത്ഘാടനം നടത്തിയ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ബ്ലഡ്‌ ബാങ്ക് ഇപ്പോളും പ്രവർത്തനം തുടങ്ങിയില്ല. മെഡിക്കൽ ഓഫീസർ ചാർജ് ഇല്ലാ എന്നതാണ് പ്രശ്നം. ആശുപത്രിയിലെ ഏതെങ്കിലും ഡോക്ടർക്ക് ചാർജ് കൊടുത്ത് പ്രവർത്തനം ആരംഭിക്കാൻ സാധ്യമാകുന്ന അവസ്ഥയിലും യാതൊരു നടപടിയും ഇതുവരെ ആശുപത്രി അധികൃതർ സ്വീകരിച്ചിട്ടില്ല.ബ്ലഡ്‌ എടുക്കുവാനും, കൊടുക്കുവാനും ഇത്ര ദിവസമായിട്ടും സാധിച്ചില്ല എന്നതാണ് യാഥാർഥ്യം..ഉദ്ഘാടനം നടത്തി പോകുന്ന ഭരണനേതൃത്വം പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല..ഉത്ഘാടനം നടത്തുന്നവർ നടത്തുവാൻ കാണിക്കുന്ന ഉത്സാഹം അത് പ്രവർത്തികമാകുവാനും കാണിക്കണം..ഈ വിഷയത്തിൽ ഇന്ന് ആശുപത്രി അധികൃതരോട് ഒരു ജനപ്രതിനിധി എന്ന നിലയിൽ സംസാരിച്ചിട്ടുണ്ട്. ഉടൻ പ്രവർത്തനം തുടങ്ങിയില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പ്രതിഷേധം ഉൾപ്പടെ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്….സജിത്ത്നഗരസഭ കൗൺസിലർ

Leave a Comment

Your email address will not be published. Required fields are marked *