
വടകര ; പുറമേരി ശ്രീചിത്ര ഹാളിൽ വെച്ചുചേർന്ന ജനറൽബോഡിയിൽ വച്ച് പുറമേരി കൊഴുക്കണ്ണൂർ നെയ്യമൃത് മഠം പരിപാലന സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വിജയകുമാർ ചരുവത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നെയ്യമൃത് മഠം ട്രസ്റ്റ് ചെയർമാൻ താഴെ പുനത്തിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനീഷ് കൊടോളി ഭരണ റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ടി പി ഹരികൃഷ്ണൻ,സി കെ ചന്ദ്രൻ,ഷിബിൻ വില്ലാട്ട്, ശശീന്ദ്രൻ മുതുവാട്ട്, മനോജൻ മുതുവാട്ട്, പ്രഭാകരൻ മാസ്റ്റർ ടി കെ, വിശ്വനാഥൻ തുളസീദളം, സത്യനാഥൻ മാറോളി തുടങ്ങിയവർ സംസാരിച്ചു.

പരിപാലന സമിതി മെമ്പർഷിപ്പ് വിതരണം സി കെ ചന്ദ്രന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ട്രസ്റ്റ് ചെയർമാൻ ടി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പരിപാലന സമിതി പ്രസിഡണ്ടായി വിജയകുമാർ ചരുവത്തൂരിനെയും സെക്രട്ടറിയായി അനീഷ് കൊടോളിയേയും ട്രഷററായി ഗോപിദാസ് മാമത്തിനെയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.യോഗത്തിൽ പരിപാലന സമിതി അംഗം അനിൽകുമാർ കൂവേരി നന്ദി രേഖപ്പെടുത്തി.