
കൽപ്പറ്റ:ആർ.എസ്.എസ്. ശാഖയിൽ പലരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ശാഖയിൽ നടന്ന അതിക്രമങ്ങൾ തനിക്കെതിരെ മാത്രമല്ല എന്ന മൊഴി സത്യമെങ്കിൽ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കളും കുട്ടികളും ശാഖകളിൽ പങ്കെടുക്കുന്നുണ്ട്. ആർ.എസ്.എസ്. നേതൃത്വം നടപടിയെടുത്ത് ആരോപണത്തിൽ ശുദ്ധി വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പെൺകുട്ടികൾക്കെതിരെ എന്ന പോലെ തന്നെ ആൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമവും വലിയ വിപത്താണ്. ഇത്തരം ക്രൂരമായ കുറ്റകൃത്യത്തിൽ സംഘപരിവാർ മൗനം വെടിയണമെന്നും പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു.
