palakkad express news

ചേലക്കര മണ്ഡലം – ആശുപത്രി കെട്ടിടങ്ങൾക്ക് ഒരുകോടി 41 ലക്ഷം രൂപ അനുവദിച്ചതായി യു.ആർ പ്രദീപ് എംഎൽഎ

ചേലക്കര നിയോജകമണ്ഡലത്തിലെ വള്ളത്തോൾ നഗർ പഞ്ചായത്ത് വെട്ടിക്കാട്ടിരി ഫാമിലി വെൽനെസ്സ് സെന്റർ, കൊണ്ടഴി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന ചേലക്കോട് സബ് സെന്റർ, എന്നിവയുടെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് നാഷണൽ ഹെൽത്ത് മിഷൻ കേരള-യിൽ നിന്നും ഓരോന്നിനും 55.5 ലക്ഷം രൂപ വീതം അനുവദിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. നിർമ്മിതി കേന്ദ്ര തൃശ്ശൂർ-ന് ആണ് ഇവയുടെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത് . ഇതിനുപുറമേ കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി ആയുർവേദ ഡിസ്പൻസറി കെട്ടിടത്തിനു മുകളിൽ ഹാൾ നിർമ്മാണം ടോയ് ലെറ്റ് നിർമ്മാണം എന്നീ പ്രവൃത്തികൾക്കും നാഷണൽ ആയുഷ് മിഷൻ കേരള-യിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിക്ക് ആണ് ഇതിന്റെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *