palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

palakkad vision

എൻഎസ്എസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുത്തു.

ഒറ്റപ്പാലം:എൻഎസ്എസ് പ്രതിനിധിസഭയിലേക്ക് ഒറ്റപ്പാലം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽ നിന്നും നാല് അംഗങ്ങളെ പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. പി.നാരായണൻ ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ്. കെ. നാരായണൻ നായർ ഞങ്ങാട്ടേരി വെസ്റ്റ് എൻഎസ്എസ് കരയോഗം പ്രസിഡന്റ്. പി.വിജയൻ എൻഎസ്എസ് കരയോഗം ഖജാൻജി. എം ഉണ്ണികൃഷ്ണൻ ചെറുമുണ്ടശ്ശേരി എൻഎസ്എസ് കരയോഗം പ്രസിഡന്റ് എന്നിവരെയാണ് തെരഞ്ഞെടുത്തത് പി നാരായണൻ കെ നാരായണൻ നായർ പി വിജയൻ എം ഉണ്ണികൃഷ്ണൻ

കമ്പനി അവകാശങ്ങൾ തടഞ്ഞുവെച്ചു; മലപ്പുറം മക്കരപ്പറമ്പ് സ്വദേശിക്ക്‌ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ ലഭ്യമായി

ദുബായ്: ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ സൂപ്പർവൈസറായാണ് ഉണ്ണികൃഷ്ണൻ 2019 മുതൽ 2024 വരെ ജോലി ചെയ്തിരുന്നത്. ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള വേതനമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാത്തതിനാലും കമ്പനിയുടമയുടെ മോശമായ പെരുമാറ്റവും വേതനം നല്കാൻ വൈകുന്നതും കാരണം ഉണ്ണികൃഷ്ണൻ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ ജോലി നിർത്തുന്ന അവസരത്തിൽ ലഭിക്കാനുള്ള അവസാന നാലുമാസത്തെ വേതനം നൽകാനോ നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാനോ കമ്പനിയുടമ തയ്യാറായില്ല. തുടർന്ന് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിലായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉണ്ണികൃഷ്ണൻ …

കമ്പനി അവകാശങ്ങൾ തടഞ്ഞുവെച്ചു; മലപ്പുറം മക്കരപ്പറമ്പ് സ്വദേശിക്ക്‌ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ ലഭ്യമായി Read More »

കൊടിമരം സ്ഥാപിച്ചു.

പാലക്കാട് ടൗൺ നോർത്ത് മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റി മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയുടെ പ്രചരണാർത്ഥം കൊടിമരം സ്ഥാപിച്ചു. ഡി.സി.സി പ്രസിഡൻ്റ് എ. തങ്കപ്പൻ പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഐ.ഷക്കീല അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ്, മണ്ഡലം പ്രസിഡൻ്റ് രമേശ് പുത്തൂർ, നേതാക്കളയ ഹരിദാസ് മച്ചിങ്ങൽ, ഷെറീഫ് റഹ്മാൻ, റിയാസ് ഒലവക്കോട്, എച്ച്.ആഷിഖ്, എ.അസീസ്, എം.ഉമ്മർ ഫാറൂഖ്, വി. ജ്യോതി മണി, സാവിത്രി വത്സൻ, പുഷ്പലത …

കൊടിമരം സ്ഥാപിച്ചു. Read More »

6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ്.

തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പില്‍ 6.90 കോടി രൂപയുടെ സംരംഭകവായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. തൃശ്ശൂര്‍ കേരളാബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 108 പ്രവാസിസംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഇവരില്‍ 63 പേരുടെ പദ്ധതികള്‍ക്ക് കാനറാ ബാങ്ക് വഴിയും 07 പേര്‍ക്ക് മറ്റു ബാങ്കുകള്‍ മുഖേനയുമാണ് നോര്‍ക്ക വഴി വായ്പയ്ക്ക് ശിപാര്‍ശ നല്‍കിയത്. 18 പേരുടെ അപേക്ഷ പുന:പരിശോധനയ്ക്കുശേഷം പരിഗണിക്കും. 07 സംരംഭകരുടെ പദ്ധതി പുന:പരിശോധനയ്ക്കു വിട്ടു. നാട്ടില്‍ …

6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ്. Read More »

കൊങ്ങന്‍ പട’ ഉത്സവം: മദ്യ നിരോധനം ഏര്‍പ്പെടുത്തി

ചിറ്റൂര്‍ കാവ്, പഴയന്നൂര്‍ കാവ് കൊങ്ങന്‍പട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 10 ന് ചിറ്റൂര്‍-തത്തമംഗലം നഗരസഭ, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത്, നല്ലേപ്പുള്ളി ഗ്രാമപഞ്ചായത്ത് പരിധികളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്നേ ദിവസം രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെ ഈ പ്രദേശങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള അബ്കാരി ആക്ട് 54 അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് പൂരം: മാര്‍ച്ച് …

കൊങ്ങന്‍ പട’ ഉത്സവം: മദ്യ നിരോധനം ഏര്‍പ്പെടുത്തി Read More »

മന്നം സമാധി ദിനാചരണം നടത്തി.

പഴയന്നൂർ 55-മത് മന്നം സമാധി ദിനത്തിൽ വടക്കേത്തറ എൻ എസ് എസ് കരയോഗം മന്നം പ്രതിമയിൽ പുഷ്പാർച്ചന നടത്തി*കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ ശ്രീമതി രാധ ടീച്ചർ ദീപം തെളിയിച്ചു ……**കരയോഗം സെക്രട്ടറി പി കൃഷ്ണകുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു**ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ മോഹനൻ പഴയടത്ത് , ട്രെഷറർ രുഗ്മണി താലൂക്ക് യൂണിയൻ മെമ്പർ മണികണ്ഠൻ, എക്സികുട്ടീവ് അംഗം രവീന്ദ്രനാഥ് കരയോഗം അംഗം പ്രസാദ് ഈരാറ്റിങ്ങൽ, സ്കൂൾ അധ്യാപികമാർ എന്നിവർ പങ്കെടുത്തു*

മന്നം സമാധി ദിനാചരണം നടത്തി.

പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗം സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ അൻമ്പത്തിയഞ്ചാം ചരമ വാർഷിക ദിനം ആചരിച്ചു കരയോഗം അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്നത്ത് പത്മനാഭന്റെ ഛായചിത്രത്തിനു മുന്നിൽയൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ ഭദ്രദീപം തെളിയിച്ചു.കരയോഗം പ്രസിഡന്റ് കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ് എസ് രൂപീകരണ വേളയിൽ മന്നവും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ അംഗങ്ങൾക്ക് ചൊല്ലികൊടുത്തു, ഡോ.വാസന്തി മനോജ്, പ്രിയ പ്രശാന്ത്, പി.ബിന്ദു, സുഹാസിനി.ആർ , മഞ്ചു വിനോദ്, തീർത്ഥ …

മന്നം സമാധി ദിനാചരണം നടത്തി. Read More »

പി ശ്രീഹരിക്ക് ഒന്നാം സ്ഥാനം

പാലക്കാട് ജില്ലാ സഹോദയ സി.ബി.എസ്.ഇ സ്കൂൾ അസോസിയേഷൻ നടത്തിയ ജില്ലാ ബാഡ്മിൻ്റൺ സിംഗിൾസ് ടൂർണ്ണമെൻ്റ് ആൺകുട്ടികളുടെ പന്ത്രണ്ട് വയസ്സ് താഴെ വിഭാഗത്തിൽ പാൽഗാട്ട് ലയൺസ് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പി. ശ്രീഹരി ലയൺസ് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് എസ്. എ സ്പോർട്ടിങ്ങ് ബാഡ്മിൻ്റൺ അക്കാദമി കോച്ച് ആർ. പ്രഭു പ്രശാന്താണ് കോച്ച് രാമനാഥപുരം പുത്തൻവീട്ടിൽ പ്രശാന്തിന്റെയും പ്രിയ പ്രശാന്തിന്റെയും മകനാണ് ശ്രീഹരി.

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ്-15 , യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ്-15 , യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-15 , യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 സീറ്റുകളിൽ വിജയിച്ചു.വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർഗോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ (ഫെബ്രുവരി 24) 28 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്.എല്‍.ഡി.എഫ്.കക്ഷിനില-15(സിപിഐ(എം)-12,സിപിഐ-2, കേരളകോണ്‍ഗ്രസ് (എം)-1 )യു.ഡി.എഫ്.കക്ഷിനില-12 (ഐഎന്‍സി-10, ഐയുഎംഎല്‍-1, കേരളകോൺഗ്രസ് -1 …

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ്-15 , യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 Read More »

55 മത് മന്നം സമാധി ദിനാചരണം നടത്തി.

ഒറ്റപ്പാലം എൻഎസ്എസ് യൂണിയൻ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 55 മത് സമാധി ദിനാചരണത്തിന് ഭാഗമായി എൻഎസ്എസ് യൂണിയൻ ഹാളിൽ നടത്തിയ മന്നം സമാധി ദിനാചരണം എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡന്റുമായി പി നാരായണൻ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ മോഹനൻ മാസ്റ്റർ വനിത യൂണിയൻ പ്രസിഡന്റ് കെ കോമളം സെക്രട്ടറി പുഷ്പലത ടീച്ചർ യൂണിയൻ കമ്മിറ്റി അംഗങ്ങൾ പ്രതിനിധി സഭാംഗങ്ങൾ വനിത യൂണിറ്റ് അംഗങ്ങൾ എന്നിവർ സന്നിധരായിരുന്നു സെക്രട്ടറി കെ ബി ജയചന്ദ്രൻ …

55 മത് മന്നം സമാധി ദിനാചരണം നടത്തി. Read More »

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് : നാല് പരാതികള്‍ തീര്‍പ്പാക്കി

പാലക്കാട് ജില്ലയിൽ ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ സിറ്റിങ്ങില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ മെമ്പര്‍ പി. റോസയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ ആകെ അഞ്ച് പരാതികളാണ് പരിഗണിച്ചത്. അതില്‍ ഒരെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് തുടര്‍ നടപടികള്‍ക്കായി മാറ്റി വച്ചു.വീടും സ്ഥലവും ലഭിക്കുന്നതിനായി പുതുനഗരം സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുതുനഗരം പഞ്ചായത്ത് സന്നദ്ധസംഘടനയുടെ സഹായത്തോടെ അടിയന്തരമായി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റിങ്ങില്‍ കമ്മീഷന്‍ മെമ്പര്‍ അറിയിച്ചു. പരാതിക്കാരിയെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി …

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് : നാല് പരാതികള്‍ തീര്‍പ്പാക്കി Read More »

കുടുംബശ്രീ അംഗങ്ങൾക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു

കൊടുവായൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായും ആരോഗ്യപരമായും സ്ത്രീകള്‍ക്ക് വളരേയേറെ ഉപകാരപ്പെടുന്ന ഒന്നാണ് മെന്‍സ്ട്രുവല്‍ കപ്പെന്നും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും,സാനിറ്ററി പാഡുകള്‍ ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും വളരെ ഗൗരവത്തോടെ കാണണമെന്നും പ്രസിഡന്റ് പറഞ്ഞു. മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ പ്രോജക്റ്റിൽ ഒരു ലക്ഷം രൂപ എസ് ഇ വിഭാഗക്കാർക്കും, രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം ജനറൽ …

കുടുംബശ്രീ അംഗങ്ങൾക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു Read More »

മഹാകുംഭമേളക്ക് പാലക്കാട് നിന്നും പ്രയാഗിലേക്ക് യാത്ര തിരിച്ച തീർത്ഥാടകർക്ക് ബിജെപിയുടെ നേതൃത്വത്തിൽ യാത്രയയ്പ്പ് നൽകി.

പാലക്കാട്: പൊള്ളാച്ചി കാശിമഠം ശ്രീ കാശിയമ്മയുടെ നേതൃത്വത്തിൽ മഹാ കുംഭമേളയ്ക്ക് പാലക്കാട് നിന്നും പ്രയാഗ് രാജിലേക്ക് യാത്ര തിരിച്ച തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കാവിക്കൊടി വീശിഫ്ലാഗ് ഓഫ് ചെയ്തു.സ്വാമിശ്രീ സംഘസിദ്ധർ കോയമ്പത്തൂർ,സ്വാമിനികലാറാണി, രാഘവേന്ദ്രമ്മാൾ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു.പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എൻ ഷണ്മുഖൻ,പാലക്കാട് നഗരസഭ കൗൺസിലർ എം ശശികുമാർ, ഷോണി, കെ കെ സുരേഷ് പി കെ ചള്ള എന്നിവർ ആശംസകൾ നേർന്നു.

പൂരം ജാഗ്രത

ചിനക്കത്തൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ഒറ്റപ്പാലം സബ് കലക്ടറുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത പൂരം കമ്മിറ്റി ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗത്തിലാണ് സബ് കലക്ടറുടെ കർശന നിർദേശം. ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാർച്ച് 1 മുതൽ മീറ്റർ ഘടിപ്പിക്കാത്ത ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കൂലി നൽകേണ്ടതില്ലെന്ന് എം വി ഐ വ്യക്തമാക്കി.

പഴയന്നൂർ പോലീസിനെ ബിഗ് സല്യൂട്ട്

പഴയന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഫോടക വസ്തു ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി പെരുമാളുടെ തിരുവില്ലാമല എരവത്തൊടിയിലുള്ള വാടകവീട്ടിൽ പഴയന്നൂർ പോലീസിന്റെയും ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്കോഡിന്റെയും ബോംബ് സ്കോഡും സംയുക്തമായി നടത്തിയ തിരച്ചിലിൽ സ്ഫോടക വസ്തുക്കളും പാകം ചെയ്ത കാട്ടിറച്ചിയും കാട്ടുമൃഗങ്ങളെ വെട്ടാൻ ഉപയോഗിക്കുന്ന കാട്ടുപന്നിയെ കൊന്നതിന്റെ തെളിവുകളും ലഭിച്ചു വർഷങ്ങളായി പ്രതി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും നാട്ടുകാരും പറയുന്നു പഴയന്നൂർ സി ഐ കെ എ മുഹമ്മദ് ബഷീർ …

പഴയന്നൂർ പോലീസിനെ ബിഗ് സല്യൂട്ട് Read More »

ഉഷ്ണതരംഗ സാധ്യത: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു;അടിയന്തരമായി ഫയര്‍ ഓഡിറ്റ് നടപ്പാക്കാന്‍ നിര്‍ദ്ദേശം

പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത മുന്നില്‍ കണ്ട് കെട്ടിടങ്ങളിലും തീപീടുത്ത സാധ്യതയുള്ള മേഖലകളിലും അടിയന്തര ഫയര്‍ ഓഡിറ്റ് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദ്ദേശം നല്‍കി. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യവസായ മേഖലകള്‍, കാട്ടുതീ സാധ്യതയുള്ള വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍, ഒഴിഞ്ഞു കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍, പടക്കനിര്‍മ്മാണ ശാലകളും വില്പനകേന്ദ്രങ്ങളും, മറ്റ് തീപിടുത്ത സാധ്യത കൂടുതലുള്ള പൊതു – സ്വകാര്യ കെട്ടിടങ്ങള്‍ /സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടപ്പിലാക്കാനാണ് നിര്‍ദ്ദേശം. …

ഉഷ്ണതരംഗ സാധ്യത: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു;അടിയന്തരമായി ഫയര്‍ ഓഡിറ്റ് നടപ്പാക്കാന്‍ നിര്‍ദ്ദേശം Read More »

ബിജെപി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു .

പാലക്കാട്‌ തൃത്താലയിലെ പള്ളി ഉറൂസിന് അന്താരാഷ്ട്ര തീവ്രവാദികളുടെ ചിത്രങ്ങൾ ആനപ്പുറത്തു എഴുന്നള്ളിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് പാലക്കാട്‌ നഗരത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു, ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി മാരായ R. G മിലൻ, സ്വാഗത്വും, അശോക് R നന്ദിയും പറഞു, ജില്ലാ ഭാരവാഹികളായ മധു. C, …

ബിജെപി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു . Read More »

ദീപ്തി ബ്രെയില്‍ ലിറ്ററസി പദ്ധതിക്ക് ജില്ലയില്‍ തുടക്കം

കാഴ്ച പരിമിതി നേരിടുന്നവരെ ബ്രെയില്‍ ലിപിയില്‍ സാക്ഷരരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക ലക്ഷ്യവുമായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ദീപ്തി ബ്രെയില്‍ ലിറ്ററസി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കാഴ്ച പരിമിതി നേരിടുന്നവരെ അക്ഷരലോകത്ത് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജില്ലയില്‍ 248 പേര്‍ ഇതിനോടകം പഠിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ഇതില്‍ 100 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ നല്‍കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി …

ദീപ്തി ബ്രെയില്‍ ലിറ്ററസി പദ്ധതിക്ക് ജില്ലയില്‍ തുടക്കം Read More »

പട്ടാപ്പകൽ കുരുമുളക് മോഷണം

പഴയന്നൂർ: പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള കനാൽ റോഡിലുള്ള രാമകൃഷ്ണന്റെ വീട്ടിൽ നിന്നാണ് ഇന്ന് ഉച്ചയ്ക്ക് കുരുമുളക് മോഷ്ടിച്ചത്. കഴിഞ്ഞദിവസം മരത്തിൽ നിന്നും കുരുമുളക് മോഷ്ടിച്ചതായി രാമകൃഷ്ണൻ പറഞ്ഞു മറ്റു ചില വീടുകളിൽ നിന്നും ഇഞ്ചിയും മഞ്ഞളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടണം. 9847129333

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടും എന്ന പത്രവാർത്തകൾ തെറ്റ്: പരീക്ഷാ കമ്മീഷണറുടെ കാര്യാലയം

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു.എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാഭവൻ മുഖേന സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുകയും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്കും ആവശ്യമായ ചോദ്യപേപ്പറുകളിലും അധികമാണ് എല്ലാ വർഷവും നൽകുന്നത്. എന്നാൽ ഇത്തവണ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേയ്ക്ക് ചോദ്യപേപ്പർ നൽകിയപ്പോൾ ഇത്തരത്തിൽ അധികം …

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടും എന്ന പത്രവാർത്തകൾ തെറ്റ്: പരീക്ഷാ കമ്മീഷണറുടെ കാര്യാലയം Read More »