കാഴ്ച പരിമിതി നേരിടുന്നവരെ ബ്രെയില്‍ ലിപിയില്‍ സാക്ഷരരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക ലക്ഷ്യവുമായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ദീപ്തി ബ്രെയില്‍ ലിറ്ററസി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കാഴ്ച പരിമിതി നേരിടുന്നവരെ അക്ഷരലോകത്ത് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജില്ലയില്‍ 248 പേര്‍ ഇതിനോടകം പഠിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ഇതില്‍ 100 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ നല്‍കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി പത്താംതരം വിദ്യാഭ്യാസവും ബ്രെയില്‍ ലിപിയില്‍ പ്രാവീണ്യവുമുളളവരെ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് പാലക്കാട് ജില്ലാ സംഘടനയുടെ സഹകരണത്തോടെ കണ്ടെത്തുകയും ഇന്റര്‍വ്യൂ നടത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലന പരിപാടി എറണാംകുളത്ത് നടത്തുകയും ഇവരെ പദ്ധതിക്കായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിക്കായി പാലക്കാട് ജില്ലാ പഞ്ചായത്ത് 1,25,000/രൂപ വകയിരുത്തിയിട്ടുണ്ട്. കേരള സംസ്ഥാന സാക്ഷരത മിഷന്‍ , ജില്ലാ പഞ്ചായത്ത് , ജില്ലാ സാക്ഷരതാമിഷന്‍ , കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് പാലക്കാട് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന ബ്രെയില്‍ സാക്ഷരത പദ്ധതിയുടെ ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം 2024 ഡിസംബറില്‍ നടന്നിരുന്നു. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ വെച്ചാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത് . പട്ടാമ്പി, ശ്രീക്യഷ്ണപുരം, ആലത്തൂര്‍ എന്നീ കേന്ദ്രങ്ങളിലും ക്ലാസ്സുകള്‍ നടത്തുവാന്‍ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്.
അംഗണവാടികളിൽ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് പോഷകാഹാരം നേരിട്ട് എത്തിക്കണം: ഭക്ഷ്യസുരക്ഷാ കമ്മീഷന്‍അങ്കണവാടികളില്‍ എത്തിച്ചേരാന്‍ കഴിയാത്ത ജില്ലയിലെ ഗോത്രവര്‍ഗ്ഗ ഉന്നതികളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നേരിട്ട് എത്തിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍. സ്‌കൂളുകളില്‍ ബാക്കി വരുന്ന ഉച്ചഭക്ഷണ അരി അര്‍ഹരായ കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ അരിയായി വിതരണം ചെയ്യുന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ പരിധിയില്‍ വരുന്ന വിവിധ വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രത്യേകിച്ച് ഗോത്ര വിഭാഗക്കാര്‍ക്കും അര്‍ഹമായ എല്ലാ ഭക്ഷ്യവസ്തുക്കളും റേഷന്‍ കടകളിലൂടെയും അങ്കണവാടികളിലൂടെയും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ സിവില്‍ സപ്ലൈസ്, പട്ടിക വര്‍ഗ്ഗ, മാതൃ ശിശു സംരക്ഷണ വകുപ്പുകള്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിഎ.ഡി.എം മണികണ്ഠന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി, സീനിയര്‍ സുപ്രണ്ട്, ജില്ലയിലെ വനിതാ ശിശുവികസനം, പൊതുവിതരണം, പട്ടിക വര്‍ഗ്ഗം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലെ ജില്ലാ തല ഉദ്രോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തുന്നതിനായി പാലക്കാട് ടൗണിലെ പാറക്കുന്ന് ഗവ.എല്‍.പി.എസില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. സ്‌കൂളിലെ അടുക്കള ചിട്ടയോടെ കൈകാര്യം ചെയ്യുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് പിഴവ് സംഭവിച്ചതായും കമ്മീഷന്‍ വിലയിരുത്തി. ശുചിത്വം പാലിച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതിനും നിലവിലുളള പോരായ്മകള്‍ പരിഹരിക്കുന്നതിനും സ്‌കൂള്‍ അധികൃതര്‍ക്ക് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.ഗോത്ര വര്‍ഗ മേഖലകളില്‍ സന്ദര്‍ശനം ഇന്ന് മുതല്‍ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ നടത്തിപ്പ് വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ഇന്ന് (ഫെബ്രുവരി 19) മുതല്‍ മൂന്നു ദിവസം ജില്ലയിലെ വിവിധ ഗോത്ര വര്‍ഗ മേഖലകളില്‍ സന്ദര്‍ശനം നടത്തും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സന്ദര്‍ശനം നടത്തുക. കൊല്ലങ്കോട് റേഞ്ചിലെ ഗോത്ര വര്‍ഗ മേഖലയില്‍ ഉള്‍പ്പെട്ട ആലിമൂപ്പന്‍, 30 ഏക്കര്‍, കച്ചിത്തോട്, ഉവമ്പടി ഉന്നതികളിലാണ് ഇന്ന് സന്ദര്‍ശനം നടത്തുക. നാളെ (ഫെബ്രുവരി 20) മണ്ണാര്‍ക്കാട് റേഞ്ചിലെ ഗോത്രവര്‍ഗ മേഖലയില്‍ ഉള്‍പ്പെട്ട മുത്തിക്കുളം, സിങ്കപ്പാറ ഉന്നതികളിലും ഫെബ്രുവരി 21 ന് ഒലവക്കോട്, വാളയാര്‍ റേഞ്ചിലെ ഗോത്രവര്‍ഗ മേഖലയില്‍ ഉള്‍പ്പെട്ട അകമലവാരം, പറചാത്തി, അടുപ്പ്, പാട്ടറോഡ്, കൊല്ലംകുന്ന്, എലിവാല്‍, അയ്യപ്പന്‍കോട്ട, മാട്ടുപ്പെട്ടി, കൊഞ്ചിക്കോട്, മുത്തിരാംകുന്ന് തുടങ്ങിയ ഉന്നതികളിലും സംഘം സന്ദര്‍ശനം നടത്തും. ടെണ്ടര്‍ ക്ഷണിച്ചുപാലക്കാട് ചിറ്റൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലുള്ള അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍, പ്രീ സ്‌കൂള്‍ കിറ്റ്, ഫര്‍ണിച്ചര്‍/ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകള്‍ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളില്‍ ഓഫീസില്‍ ലഭിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ 04923 221292 എന്ന നമ്പറില്‍ ലഭിക്കും.ഒറ്റപ്പാലം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലുള്ള 151 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകള്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളില്‍ ഓഫീസില്‍ ലഭിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ 0466 2225407 എന്ന നമ്പറില്‍ ലഭിക്കും.ഒറ്റപ്പാലം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലുള്ള 30 അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകള്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളില്‍ ഓഫീസില്‍ ലഭിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ 0466 2225407 എന്ന നമ്പറില്‍ ലഭിക്കും.അപേക്ഷ ക്ഷണിച്ചുഅയലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നടത്തുന്ന ഗവ അംഗീകൃത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് (കാലാവധി: ആറ് മാസം, യോഗ്യത: പ്ലസ്ടു) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ കോളേജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. . ഫോണ്‍: 9446829201, 9746094881
ചിറ്റൂര്‍ കൊങ്ങന്‍പട മഹോത്സവം: മാര്‍ച്ച് 10-ന് പ്രാദേശിക അവധിചിറ്റൂര്‍ ദേശം കൊങ്ങന്‍പട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 10 ന് ചിറ്റൂര്‍- തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിലുണ്ട്.