പാലക്കാട്: പൊള്ളാച്ചി കാശിമഠം ശ്രീ കാശിയമ്മയുടെ നേതൃത്വത്തിൽ മഹാ കുംഭമേളയ്ക്ക് പാലക്കാട് നിന്നും പ്രയാഗ് രാജിലേക്ക് യാത്ര തിരിച്ച തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കാവിക്കൊടി വീശിഫ്ലാഗ് ഓഫ് ചെയ്തു.സ്വാമിശ്രീ സംഘസിദ്ധർ കോയമ്പത്തൂർ,സ്വാമിനികലാറാണി, രാഘവേന്ദ്രമ്മാൾ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു.പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എൻ ഷണ്മുഖൻ,പാലക്കാട് നഗരസഭ കൗൺസിലർ എം ശശികുമാർ, ഷോണി, കെ കെ സുരേഷ് പി കെ ചള്ള എന്നിവർ ആശംസകൾ നേർന്നു.

