
ഒറ്റപ്പാലം എൻഎസ്എസ് യൂണിയൻ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 55 മത് സമാധി ദിനാചരണത്തിന് ഭാഗമായി എൻഎസ്എസ് യൂണിയൻ ഹാളിൽ നടത്തിയ മന്നം സമാധി ദിനാചരണം എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡന്റുമായി പി നാരായണൻ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ മോഹനൻ മാസ്റ്റർ വനിത യൂണിയൻ പ്രസിഡന്റ് കെ കോമളം സെക്രട്ടറി പുഷ്പലത ടീച്ചർ യൂണിയൻ കമ്മിറ്റി അംഗങ്ങൾ പ്രതിനിധി സഭാംഗങ്ങൾ വനിത യൂണിറ്റ് അംഗങ്ങൾ എന്നിവർ സന്നിധരായിരുന്നു സെക്രട്ടറി കെ ബി ജയചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് പുഷ്പാർച്ചന സമൂഹപ്രാർത്ഥന ഭക്തിഗാനാലാപനം എന്ന ചടങ്ങുകൾ സമാധി ദിനാചരണത്തിന്റെ ഭാഗമായി നടത്തി.വിവിധ കരയോഗങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമായി നൂറിൽപരം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു